SignIn
Kerala Kaumudi Online
Saturday, 03 October 2026 1.45 AM IST

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: വിധി 6 ന്

case

തിരുവനന്തപുരം : ആർ. എസ്.എസ് പ്രവർത്തകനായ മണ്ണന്തല കോട്ടമുകൾ സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഈ മാസം ആറിന് കോടതി വിധി പറയും. നാലാം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. സി.പി.എം നേതാവ് വഞ്ചിയൂർ ഹരിപ്രസാദ് അടക്കം 11 പ്രതികളാണ് വിചാരണ നേരിട്ടത്. കേസിലെ രണ്ടാം പ്രതി പാൽകുളങ്ങര സ്വദേശി വെളളി നാരായണൻ എന്ന നാരായണൻ കുട്ടിയെ 18 വർഷമായിട്ടും പിടികൂടാനായിട്ടില്ല. കൊലക്കേസുകളിൽ പ്രതിയായ കിച്ചു എന്ന അമ്പലമുക്ക് കൃഷ്ണ കുമാറാണ് കേസിലെ ഒന്നാം പ്രതി.


കൃഷ്ണ കുമാറിന്റെ ഉറ്റ സുഹൃത്തും സി.പി.എം നേതാവുമായ വഞ്ചിയൂർ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്ത്. 2008 ഏപ്രിൽ ഒന്നിനാണ് പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ വച്ച് വിഷ്ണു കൊല്ലപ്പെട്ടത്. ഈ കേസിലെ 13 പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. മണ്ണന്തല കോട്ടമുകളിലുളള രഞ്ജിത്തിന്റെ വിനായക ഫ്രുട്ട്‌സ് ആൻഡ് വെജിറ്റബിൾസ് എന്ന കടയിലിട്ടാണ് 2008 ഒക്ടോബർ 17 ന് രാവിലെ 5.50 ന് വെട്ടിക്കൊലപ്പെടുത്തിയത്.അപ്രാണി കൃഷ്ണ കുമാർ വധക്കേസ്, കണ്ണാടി ഷാജി വധക്കേസ് എന്നീ കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കൃഷ്ണ കുമാറിനെ ഈയിടെ ഹൈനസ് ബാർ കൊലക്കേസിൽ കോടതി വെറുതെ വിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, RANJITH MURDERCASE, LATESTNEWS, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY