SignIn
Kerala Kaumudi Online
Saturday, 03 October 2026 2.43 AM IST

വീട് കുത്തിത്തുറന്ന് 4 പവനും 25,000 രൂപയും മോഷ്ടിച്ചു

l

വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണവും 25,000 രൂപയും മോഷ്ടിച്ചു. വിഴിഞ്ഞം മുക്കോല പഞ്ചവടി വലിയവീട്ടുവിളാകം മേലേപുത്തൻ വീട്ടിൽ ഗിരിജ(63)യുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. സമീപത്തെ മറ്റൊരുവീട്ടിലും മോഷണശ്രമം നടന്നെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ രക്ഷപെട്ടു.

ഗിരിജ പതിവായി സമീപത്തെ വീട്ടിലാണ് രാത്രി ഉറങ്ങാൻ പോകുന്നത്. ഈ സമയം, വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 4 പവൻ സ്വർണാഭരണവും പണവും മോഷ്ടിക്കുകയായിരുന്നു. എസ്.എൻ.ഡി.പി ശാഖയിൽ ലോൺ അടയ്ക്കാനായി സൂക്ഷിച്ചിരുന്നതാണ് പണമെന്നും രാത്രി ശബ്‍ദം കേട്ടെങ്കിലും തുറമുഖകമ്പനിയുടെ നിർമ്മാണപ്രവർത്തികളാണെന്ന് വിചാരിച്ചുവെന്നും ഗിരിജ പറഞ്ഞു. മോഷ്ടാക്കൾ വീട്ടിൽ കയറി ലൈറ്റുകളെല്ലാം ഇട്ടശേഷം അലമാരയിലെ വസ്തുക്കൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വിഴിഞ്ഞം പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുശേഖരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY