
നെടുമങ്ങാട്: കാപ്പാക്കേസ് പ്രതി പുള്ളിക്കോണം ആറ്റരികത്തു വീട്ടിൽ ആർ.രാഹുലിനെ (32) എം.ഡി.എം.എയുമായി നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടി. 2.523 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം പറഞ്ഞു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിൽ പനക്കോട്,പുള്ളിക്കോണം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ഗിരീഷ്,പ്രേമനാഥൻ,ബിജു,പ്രിവന്റീവ് ഓഫീസർ ഷജീം,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകേഷ്,കിരൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |