
തൃശൂർ: പേരാമംഗലത്ത് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടൂർ ഏഴാംകല്ല് സ്വദേശി സഞ്ജയ് (19) ആണ് പിടിയിലായത്. പ്രതിയിൽ നിന്നും 11 ഗ്രാം എം.ഡി.എം.എയും ഏഴുഗ്രാം കഞ്ചാവും പിടികൂടി. ചിറ്റിലപ്പിള്ളി റോഡിലെ ഹോട്ടൽ മുറിയിൽ നിന്നാണ് പിടിയിലായത്. ഒരാഴ്ചയായി ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്നും കഞ്ചാവും ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |