SignIn
Kerala Kaumudi Online
Thursday, 24 September 2026 7.57 PM IST

ക്രിസ്‌മസ്, ന്യൂ ഇയർ സമയത്ത് ആലപ്പുഴയിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പ്ളാനിനെ കുറിച്ച് ഐ ബിക്ക് വിവരം ലഭിച്ചു, രണ്ടു പേർ അറസ്‌റ്റിൽ

arrest

ആലപ്പുഴ: കാർത്തികപ്പള്ളി പല്ലനയിൽ 210 കുപ്പി പോണ്ടിച്ചേരി നിർമ്മിത മദ്യം പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ക്രിസ്മസ് / ന്യൂ ഇയർ പ്രമാണിച്ച്‌ വൻ തോതിൽ പോണ്ടിച്ചേരി മദ്യം സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തുന്നുണ്ടെന്ന് ആലപ്പുഴ ഐ.ബിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാർത്തികപ്പള്ളി റെയിഞ്ച് പാർട്ടിയുമൊത്ത് അർദ്ധരാത്രിയിൽ മിന്നൽ പരിശോധന നടത്തിയത്.

തോട്ടപ്പള്ളി സ്വദേശികളായ അഖിൽ ( 33 വയസ്സ് ), രാകേഷ് ( 29 വയസ്സ് ) എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി പ്രവീൺ ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും 105 ലിറ്റർ പോണ്ടിച്ചേരി മദ്യമാണ് പിടികൂടിയത്. ഓടിപ്പോയ പ്രവീൺ എന്നയാളാണ് പോണ്ടിച്ചേരിയിൽ നിന്നും മദ്യം എത്തിക്കുന്നതെന്നാണ് സൂചന.

സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഫെമിൻ, പ്രിവന്റീവ് ഓഫീസർമാരായ റോയ് ജേക്കബ്, ഗോപകുമാർ, അലക്സാണ്ടർ, അബ്ദുൽഷുക്കൂർ, ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ, ജയകൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സംഘമിത്ര, ഡ്രൈവർ റിയാസ് എന്നിവർ ഉണ്ടായിരുന്നു.

കാർത്തികപ്പള്ളി പല്ലനയിൽ 210 കുപ്പി പോണ്ടിച്ചേരി നിർമ്മിത മദ്യം പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ക്രിസ്മസ് / ന്യൂ ഇയർ...

Posted by Kerala Excise on Saturday, 3 December 2022
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, IB, LIQUOR, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY