SignIn
Kerala Kaumudi Online
Thursday, 03 September 2026 4.34 PM IST

റിലയൻസ്‌ ഷോപ്പിൽനിന്ന്‌ കവർന്നത് 71 ലാപ്‌ടോപുകളും ഐ ഫോണുകളും; രണ്ട് ജീവനക്കാർ അറസ്റ്റിൽ

accused
അറസ്റ്റിലായ ജീവനക്കാർ

കോട്ടയം: നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽനിന്ന് ലാപ്‌ടോപുകളും ഐഫോണും കവർന്ന ജീവനക്കാർ അറസ്റ്റിൽ. ക്രിസ്‌റ്റി, പ്രിൻസ് എന്നീ യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. 60 ലക്ഷം രൂപയിലധികം വില വരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് ഇവർ മോഷ്‌ടിച്ചത്.

കഴിഞ്ഞ ദിവസം കടയിൽ നടത്തിയ സ്റ്റോക്ക് പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തായത്. 71 ലാപ്‌ടോപുകൾ, മൂന്ന് ഐ ഫോണുകൾ, നാല് ഐ പാഡുകൾ എന്നിവയാണ് ഇരുവരും ചേർന്ന് മോഷ്‌ടിച്ച് മറിച്ച് വിറ്റത്. മൂന്ന് വർഷമായി ഇരുവരും തുടർച്ചയായി ഉപകരണങ്ങൾ മോഷ്‌ടിച്ച് വരികയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. എറണാകുളത്തെ കേന്ദ്രത്തിലെത്തിച്ചാണ് ഇവ മറിച്ച് വിറ്റിരുന്നത്. പിടിക്കപ്പെടാതിരുന്നതോടെ ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ ചോദ്യം ചെയ്‌തു വരികയാണ്.

English Summary

Two Reliance Digital employees were arrested in Kottayam for allegedly stealing electronics worth over ₹60 lakh. Police say they stole 71 laptops, three iPhones and four iPads over three years and resold them in Ernakulam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, STOLENED 71 LAPTOPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY