SignIn
Kerala Kaumudi Online
Tuesday, 01 September 2026 5.38 PM IST

കേസ് ഏറ്റെടുത്തതിന് വീട് കയറി ആക്രമിച്ചു; അഭിഭാഷകന്റെ പിതാവിന് ദാരുണാന്ത്യം, രണ്ടുപേർ അറസ്റ്റിൽ

duster-and-dynaster
ഡസ്റ്റർ,​ ഡൈനാസ്റ്റർ

കൊച്ചി: ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തതിന് അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസ് (80) ആണ് മരിച്ചത്. സംഭവത്തിൽ ഞാറക്കൽ സ്വദേശികളായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

ഓഗസ്റ്റ് 13 നായിരുന്നു സംഭവം. പ്രതികളിലൊരാൾക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്നു മോഹൻദാസിന്റെ മകൻ ഡോൾഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യത്തിൽ ഡോൾഗോയുടെ കുടുംബത്തെ വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ വീട്ടിലെത്തിയത്. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ ചേർന്ന് മോഹൻദാസിനെ കുത്തുകയായിരുന്നു. ഈ സമയം ഡോൾഗോ വീട്ടിലില്ലായിരുന്നു.

രക്തം വാർന്നുകിടന്ന മോഹൻദാസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കിഡ്നിക്കും പാൻക്രിയാസിനും കുത്തേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന മോഹൻദാസ് ഇന്ന് പുലർച്ചെയോടെ മരിച്ചു. ആക്രമണത്തിന് പിന്നാലെ ഒളിവിൽപോയ പ്രതികളെ പൊലീസ് സംഭവദിവസം തന്നെ പിടികൂടിയിരുന്നു. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

English Summary

Kochi: Mohandas (80), father of an advocate, succumbed to injuries after a retaliatory attack at his home on August 13. Perpetrators Duster and Dynastar, arrested, allegedly stabbed him because his son, Dolgo, took on a domestic violence case against one of them. The assault led to Mohandas's death.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAWYER FATHER DEATH, RENTAL HOUSE ATTACK KERALA, KERALAM, CRIMENEWS, MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY