SignIn
Kerala Kaumudi Online
Tuesday, 01 September 2026 10.10 PM IST

തിരുവനന്തപുരത്ത് പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ  അദ്ധ്യാപകൻ  അറസ്റ്റിൽ

najeem
നജീം

തിരുവനന്തപുരം: കന്യാകുളങ്ങരയിൽ മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കന്യാകുളങ്ങര സ്വദേശി നജീമിനെയാണ് (52) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. നജീം നിരന്തരമായി ലൈംഗികാതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇത് ഭയന്ന് കുട്ടി മദ്രസയിൽ പോകാൻ വരെ മടിച്ചിരുന്നു.

എന്നാൽ ഇതറിയാതെ വീട്ടുകാർ കുട്ടിയെ നിർബന്ധിച്ച് മദ്രസയിൽ അയക്കുകയായിരുന്നു. കഴിഞ്ഞദിവസം മദ്രസയിൽ നിന്ന് കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വട്ടപ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നുള്ള വിവരം മനസിലാക്കുന്നത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary

Thiruvananthapuram: A 52-year-old madrasa teacher from Kanayakulangara, identified as Najeem, has been arrested by Vattappara Police for allegedly sexually assaulting a 10-year-old girl who attended the madrasa.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANAYAKULANGARA MADRASA, MADRASA TEACHER ARREST, VATTAPPARA POLICE, THIRUVANANTHAPURAM CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY