SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.56 PM IST

പർദ്ദ ധരിച്ച് സ്‌ത്രീകളുടെ ടൊയ്‌ലറ്റിൽ കയറി വീഡിയോ പകർത്തി; ബി ടെക് ബിരുദധാരി പിടിയിൽ

READ ENGLISH VERSION
arrest

കളമശേരി: പർദ്ദധരിച്ച് സ്ത്രീകളുടെ ടൊയ്‌ലറ്റിൽ കയറി മൊബൈൽഫോൺ ഉപയോഗിച്ച് വീഡിയോ പകർത്തിയ കണ്ണൂർ ഓണക്കുന്ന് കരുവെള്ളൂർ മുല്ലേഴിപ്പാറവീട്ടിൽ അഭിമന്യുവിനെ (23) കളമശേരി പൊലീസ് അറസ്റ്റുചെയ്തു. ഇൻഫോപാർക്കിൽ ജോലിചെയ്യുന്ന ബി.ടെക് ബിരുദധാരിയായ ഇയാൾ ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ഒരുമാളിലെത്തിയ ഇയാൾ കൈയിൽ കരുതിയിരുന്ന പർദ്ദ ധരിച്ച് സ്ത്രീകളുടെ സ്ത്രീകളുടെ ശൗചാലയത്തിൽ കയറി മൊബൈൽഫോൺ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചശേഷം അതിൽ ചെറിയ ദ്വാരമുണ്ടാക്കി വാതിലിനോട് ചേർത്ത് ഒട്ടിച്ചുവച്ചു.

ഇയാളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ അറിയിക്കുകയായിരുന്നു. പാലാരിവട്ടത്തുള്ള തുണിക്കടയിൽനിന്നാണ് ഇയാൾ പർദ്ദ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇൻസ്‌പെക്ടർ വിപിൻദാസ്, എസ്.ഐ അജയകുമാർ, മനാഫ്, സുമേഷ്, അരുൺകുമാർ എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PARDA, B TECH, ENGINEER, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY