
ആലപ്പുഴ: ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക്‌സ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കായംകുളത്ത് നിന്ന് 43.580 ഗ്രാം ഹെറോയിൻ പിടികൂടി, ഒരാൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി ഒബൈദുൾ റഹ്മാനാണ് (37) പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം സി.ഐ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ബോട്ട് ജെട്ടി റോഡിൽ ടൗൺഹാളിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപീകൃഷ്ണൻ, ദീപു, നന്ദഗോപാൽ, ജഗത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് കടത്തും വിൽപ്പനയും ഉപയോഗവും തടയുന്നതിനായി സംസ്ഥാന വ്യാപകമായി ശക്തമായ പരിശോധനകളും രഹസ്യനിരീക്ഷണവും തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ എക്സൈസ് വകുപ്പിനെ അറിയിക്കണമെന്നും അവർ അഭ്യർഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |