ഹൈദരാബാദ്: പ്രണയബന്ധം തുടരണമെന്ന് സഹപ്രവർത്തക ആവശ്യപ്പെട്ടതിൽ മനംനൊന്ത് ഐപിഎസ് ട്രെയിനി ആത്മഹത്യക്ക് ശ്രമിച്ചു. ഹൈദരാബാദിൽ നാഷണൽ പൊലീസ് അക്കാഡമിയിലെ ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിയാണ് സുഹൃത്തിന്റെ വീട്ടിൽ വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.തനിക്ക് ഉദയ് കൃഷ്ണയുമായി പ്രണയമുണ്ടായിരുന്നുവെന്നും വിവാഹശേഷവും ആബന്ധം തുടരാൻ നിർബന്ധിച്ചു എന്നുകാണിച്ച് ആരോപണവിധേയയായ മുപ്പതുകാരി പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഉദയ് കൃഷ്ണയുടെ ആത്മഹത്യാശ്രമം.
രണ്ടുപേജുള്ള ആത്മഹത്യക്കുറിപ്പിൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഉദയ് കൃഷ്ണ തള്ളിക്കളയുന്നുണ്ട്. വിവാഹശേഷവും യുവതിയുമായി എല്ലാത്തരത്തിലുള്ള ബന്ധം തുടർന്നിരുന്നുവെന്നും തീവ്രമായ ലൈംഗികാസക്തി താേന്നുന്നുവെന്നുപറഞ്ഞ് യുവതി തന്റെ മുറിയിലേക്ക് ബലംപ്രയോഗിച്ച് കടക്കുകയും കെട്ടിപ്പിടിച്ച് ചുംബിക്കുകയും ചെയ്തെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. മുറിയിലേക്ക് വരരുതെന്ന് പലതവണ പറഞ്ഞിരുന്നുവെന്നും അതിനുതെളിവായി ചാറ്റുകൾ താൻ അവരുടെ ഭർത്താവിന് അയച്ചുകൊടുത്തുവെന്നും ആത്മഹത്യാക്കുറിപ്പിൽ ഉദയ് കൃഷ്ണ പറയുന്നുണ്ട്. സുഹൃത്തുക്കളുടെ പ്രേരണയാലാണ് തനിക്കെതിരെ പരാതി നൽകിയതെന്നും ഭർത്താവിന് താൻ അയച്ചുകൊടുത്ത ചാറ്റുകൾ ഉൾപ്പെടെ വളച്ചൊടിച്ചെന്നും ഉദയ് കൃഷ്ണ ആരോപിക്കുന്നുണ്ട്.
ഉദയ് കൃഷ്ണയുടെ ആരോപണങ്ങൾ എല്ലാം കളവാണെന്നാണ് യുവതിയുടെ വാദം. ഉദയ് കൃഷ്ണ തന്നെ പിന്തുടരുകയും മർദ്ദിക്കുകയും ചെയ്തു, സമ്മതമില്ലാതെ സ്വകാര്യ വീഡിയാേകൾ പകർത്തി,വാട്സാപ്പിലൂടെ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചു, മറ്റ് സഹപ്രവർത്തകരുടെ മുന്നിൽവച്ച് മോശമായ പരാമർശങ്ങൾ നടത്തി, ബലമായി തന്റെ മൊബൈൽഫോൺ കൈക്കലാക്കി സ്വകാര്യചാറ്റുകൾ പരിശോധിച്ചു, മുറിയിലേക്ക് കൊണ്ടുപോയി ബലംപ്രയോഗിച്ച് ഭീഷണിപ്പെടുത്തി,കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു, ശരീരത്തിൽ മാേശമായി സ്പർശിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്.
ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഉദയ് കൃഷ്ണയുടെ മൊഴിയെടുത്തു.
A trainee IPS officer attempted suicide, distressed by a female colleague's insistence on continuing their romantic relationship. Uday Krishna Reddy, a trainee at the National Police Academy in Hyderabad, attempted to take his own life by consuming poison at a friend's house.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |