SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.22 PM IST

13കാരിയെ പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്ക് കാഴ്ചവച്ചു,​ കോണ്ടം ഉപയോഗിക്കാത്തവരിൽ നിന്ന് പണം വാങ്ങി,​ 27കാരന് 22 വർഷം തടവ്

arrest
പ്രതീകാത്മക ചിത്രം

സിംഗപ്പൂർ സിറ്റി: 13കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റ് പുരുഷൻമാർക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കേസിൽ 27കാരന് 22 വർഷം കഠിനടതടവും ശിക്ഷയും വിധിച്ച് സിംഗപ്പൂർ കോടതി. ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് പ്ളാറ്റ്ഫോമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച കേസിലാണ് ഫുംഗ് യോംഗ് എന്ന യുവാവിന് ശിക്ഷ ലഭിച്ചത്.

2023 മേയ് മുതൽ ജൂലായ് വരെയുള്ള കാലയളവിലായിരുന്നു പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ലൈംഗിക ബന്ധത്തിന് ശേഷം 300 സിംഗപ്പുർ ഡോളർ കടമായി നൽകി. പണം തിരികെ നൽകുന്നതിന് പകരമായി മറ്റ് പുരുഷൻമാരായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പെൺകുട്ടിയെ നിർബന്ധിച്ചു,​ കൂടാതെ പെൺകുട്ടിയുടെ ടെലിഗ്രാം അക്കൗണ്ടിലെ പേരും ചിത്രവും ഉപയോഗിച്ച് ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്ത് പരസ്യം നൽകി. തുടർന്ന് പെൺകുട്ടിയെ ഉപയോഗിച്ച് 3000 ഡോളർ സമ്പാദിച്ചു. കോണ്ടം ഉപയോഗിക്കാൻ വിസമ്മതിക്കുന്ന പുരുഷൻമാരിൽ നിന്ന് അധികനിരക്ക് വാങ്ങിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

2023 ജൂണിൽ 5000 ഡോളർ നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ഫുംഗ് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 2023 മേയിലാണ് പെൺകുട്ടി ഇയാൾക്ക് വഴങ്ങിയത്. പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കിടപ്പുമുറിയിലെ കട്ടിലിൽ വിലങ്ങിട്ട് ബന്ധിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ജൂലായ് 9ന് വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. താൻ ഗർഭീണിയായേക്കാമെന്ന് അറിയിച്ച് പെൺകുട്ടി പ്രതിക്ക് സന്ദേശം അയച്ചെങ്കിലും ഫുംഗ് അത് അവഗണിച്ചു. പിറ്റേന്ന് പീഡനത്തെ കുറിച്ച് പെൺകുട്ടി മാതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അമ്മ നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY