SignIn
Kerala Kaumudi Online
Saturday, 05 September 2026 8.43 PM IST

അങ്കമാലിയിൽ വൻ ലഹരി വേട്ട; ആലപ്പുഴ സ്വദേശികൾ പിടിയിൽ

police

കൊച്ചി : അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി. ആലപ്പുഴ പുന്നപ്ര കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നീസ് (29) ആലപ്പുഴ പുന്നപ്ര ആറാട്ടുകുളം വീട്ടിൽ പ്രവീൺ ദാസ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അങ്കമാലി ടിബി ജംഗ്ഷന് സമീപം വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഡിക്കിയിൽ ബാഗുകളിൽ പ്രത്യേകം പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടു പോകാനായിരുന്നു പദ്ധതി. നർക്കോട്ടിക് സെൽ ഡിവൈ.എസ്‌.പി സി. ബിനു കുമാർ, ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, അങ്കമാലി എസ്എച്ച്ഒ പി.എം. റാസിക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, OPERATION THOOFAN, ANGA, ANGAMALT DRUG BUST, DRUG TRAFFICKING, KERALA DRUG SEIZURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY