കൊച്ചി: റാഗിംഗ് ചോദ്യം ചെയ്തതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം. എറണാകുളത്തെ കിഴില്ലം സെന്റ് തോമസ് സ്കൂളിലാണ് സംഭവം. ഇരുപതോളം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് 16കാരനായ വിദ്യാർത്ഥിയെ സ്കൂളിലെ ടോയ്‌ലറ്റിലിട്ട് മർദിക്കുകയായിരുന്നു.
സംഭവത്തിൽ മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ കുറുപ്പുംപടി പൊലീസിൽ പരാതി നൽകി. സ്കൂളിൽ നടന്ന റാഗിംഗ്, വിദ്യാർത്ഥി എതിർത്തതാണ് സഹപാഠികളുടെയും സീനിയർ വിദ്യാർത്ഥികളുടെയും പ്രകോപനത്തിന് കാരണമായത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കെതിരെ ഇത്തരം അതിക്രമങ്ങളും റാഗിങ്ങും വർധിച്ചുവരുന്നത് ആശങ്കയണുർത്തുന്നുണ്ടെന്നും , കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സ്‌കൂൾ അധികാരികളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. വിദ്യാർത്ഥികൾക്കിടയിലെ ഇത്തരം അക്രമങ്ങൾ തടയാൻ സ്‌കൂൾ തലത്തിൽ കർശനമായ ബോധവൽക്കരണവും ജാഗ്രതയും വേണമെന്ന ആവശ്യവും ഇതിനോടകം ശക്തമായി ഉയരുന്നുണ്ട്.
A 16-year-old Plus One student at St. Thomas School in Kizhakkambalam (Kizhillam), Ernakulam, was brutally assaulted by a group of about 20 Plus Two students inside the school restroom.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |