
വാഷിംഗ്ടൺ: ന്യൂജഴ്സിയിൽ ഇന്ത്യൻ കുടുംബത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിംഗ്, ഭാര്യ സോണാൽ പരിഹർ ഇവരുടെ രണ്ട് മക്കൾ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമേരിക്കൻ സമയം ബുധനാഴ്ച വൈകിട്ടാണ് സംഭവം.
സോണാലിയേയും പത്തും ആറും വയസുള്ള മക്കളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വീട്ടിലെത്തിയ ബന്ധുവാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മരണ കാരണം വ്യക്തമല്ല. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ. സോണാലിയും തേജ് പ്രതാപും ഐ ടി മേഖലയിലായിരുന്നു ജോലി ചെയ്‌തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |