SignIn
Kerala Kaumudi Online
Sunday, 14 June 2026 1.07 PM IST

ജയറാം ആന്റ്   കോ 20​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ജ​യ​റാ​മും​ ​ഉ​ർ​വ​ശി​യും

das

പ്രേ​ക്ഷ​ക​ർ​ ​എ​ന്നും​ ​കാ​ണാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ജ​യ​റാം​ ​-​ ​ഉ​ർ​വ​ശി​ ​ജോ​ഡി​ക​ൾ​ 20​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ഒ​രു​മി​ച്ചു.​ ​ഇ​ക്കു​റി​ ​ഒ​രു​മി​ച്ച​ത് ​ത​മി​ഴി​ൽ.​ ​പാ​ണ്ഡി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'പ​രി​മ​ളം​ ​ആ​ന്റ് ​കോ​' മി​ക​ച്ച​ ​അ​ഭി​പ്രാ​യം​ ​നേ​ടി​ ​മു​ന്നേ​റു​മ്പോ​ൾ​ ​ജ​യ​റാം​ ​സം​സാ​രി​ക്കുന്നു.

വീ​ണ്ടും​ ​ഉ​ർ​വ​ശി​യോ​ടൊ​പ്പം​ ?
ഇ​രു​പ​തു​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ഉ​ർ​വ​ശി​യോ​ടൊ​പ്പം​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷ​മു​ണ്ട്.​ ​പൊ​ൻ​മു​ട്ട​യി​ടു​ന്ന​ ​താ​റാ​വി​ൽ​ ​ആ​ണ് ​ഉ​ർ​വ​ശി​യോ​ടൊ​പ്പം​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ച്ച​ത്.​ ​മ​ല​യാ​ള​ത്തി​ൽ​ ​എ​ത്ര​യോ​ ​സി​നി​മ​ക​ളി​ൽ​ ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ചു.​ ​ഞ​ങ്ങ​ളെ​ ​ഒ​രു​മി​ച്ചു​കാ​ണാ​ൻ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഇ​ഷ്ടം​ ​ആ​ണ്.​ ​ത​മി​ഴി​ലെ​ ​പ്ര​തി​ഭാ​ധ​ന​നാ​യ​ ​സം​വി​ധാ​യ​ക​നാ​ണ് ​പാ​ണ്ഡി​രാ​ജ്.​ ​ആ​ദ്യ​മാ​യി​ ​പാ​ണ്ഡി​രാ​ജി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​ധി​ച്ചു.​ 'പ​രി​മ​ളം​ ​ആ​ന്റ് ​കോ​ "​ന​ന്നാ​യി​ ​വ​ന്ന​തി​ൽ​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷ​മു​ണ്ട്.


അ​ന്യ​ഭാ​ഷ​യി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്കു​ന്നു​ ​അ​ല്ലേ ?
​ധ​നു​ഷി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​സെ​ൽ​വ​രാ​ഘ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​മാ​ധ​വ​ൻ​ ​ചി​ത്രം​ ​ജി.​ഡി​. എന്നിൽ ​അ​മ്പ​ല​പ്പാ​റ​ ​കൃ​ഷ്ണ​ൻ​ ​എ​ന്ന​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ഈ വ​ർ​ഷം​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ ​സി​നി​മ​ക​ളി​ൽ​ ​എ​നി​ക്ക് ​ഏ​റ്റ​വും​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ക​ഥാ​പാ​ത്രം​ ​ആ​യി​രി​ക്കും​ ​ഇ​ത്.​ ​ഓ​രോ​ ​സി​നി​മ​യ്ക്കും​ ​ഓ​രോ​ ​പു​തു​മ​ ​സ​മ്മാ​നി​ച്ച​ ​പാ​ണ്ഡി​രാ​ജി​നൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​താ​ണ് ​പു​തി​യ​ ​വി​ശേ​ഷം.​ ​തെ​ലു​ങ്കി​ൽ​ ​നാ​ഗ​ചൈ​ത​ന്യ​യു​ടെ​ ​സി​നി​മ.​ ​ആ​ ​സി​നി​മ​യി​ൽ​ ​വ​ള​രെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​

എ​ന്നാ​ൽ​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തെ​പ്പ​റ്റി​ ​വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല.​ ​ക​ന്ന​ട​യി​ൽ​ ​ശി​വ​രാ​ജ് ​കു​മാ​റും​ ​സാ​യ് ​കു​മാ​റും​ ​ഞാ​നും​ ​നാ​യ​ക​ന്മാ​രാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സി​നി​മ​ ​ചെ​യ്തു.​ ​അ​വ​സാ​ന​ ​ഷെ​ഡ്യൂ​ൾ​ ​നേ​പ്പാ​ളി​ലാ​യി​രു​ന്നു.​ ​ഇ​നി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​പോ​കു​ന്ന​തും​ ​ത​മി​ഴി​ൽ​ ​ആ​ണ്.​ ​പാ​ണ്ഡി​രാ​ജി​ന്റെ​ ​ശി​ഷ്യ​നാ​ണ് ​സം​വി​ധാ​യ​ക​ൻ.​ ​ഞാ​നും​ ​മീ​ന​യും​ ​ആ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ.​ ​മ​ല​യാ​ള​ത്തി​ൽ​ ​ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്നു​ണ്ട്.​ ​ആ​ഗ​സ്റ്റി​ലോ​ ​സെ​പ്തം​ബ​റി​ലോ​ ​ആ​രം​ഭി​ക്കാ​ൻ​ ​ക​ഴി​യും​ ​എ​ന്നാ​ണ് ​പ്ര​തീ​ക്ഷ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYARAM, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY