SignIn
Kerala Kaumudi Online
Sunday, 14 June 2026 5.08 AM IST

സോൾവിംഗ് സ്റ്റാർ

abhiram

ഏ​റെ​ ​ചി​രി​പ്പി​ച്ച​ '​മോ​ഹി​നി​യാ​ട്ട"​ത്തി​ലെ​ ​സീ​നി​യ​ർ​ ​സു​ഭാ​ഷി​നെ​യും​ ​'​ക​റ​ക്ക​"​ത്തി​ലെ​ ​സൈ​ക്കോ​ള​ജി​സ്റ്റി​നെ​യു​മാ​ണ് ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​ക​ണ്ട​ത്.​ ​ഒ.​ടി.​ടി​യി​ലും​ ​'​മോ​ഹി​നി​യാ​ട്ടം​"​ ​ത​രം​ഗം​ ​തീ​ർ​ക്കു​മ്പോ​ൾ​ ​സീ​നി​യ​ർ​ ​സു​ഭാ​ഷ് ​പ്രേ​ക്ഷ​ക​രു​ടെ​ ​'​ ​ഹീ​റോ​"​ ​ആ​യി​ ​മാ​റു​ന്നു.​ ​ഒ​രു​ ​കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​തെ​ളി​വ് ​ന​ശി​പ്പി​ക്കാ​ൻ​ ​കൂ​ട്ട് ​നി​ന്ന​പ്പോ​ൾ​ ​ല​ക്ഷ​ങ്ങ​ൾ​ ​ചോ​ദി​ക്കു​മാ​യി​രു​ന്നി​ട്ടും​ ​നാ​ട്ടി​ലെ​ ​അ​മ്പ​ല​ത്തി​ലെ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​നം​ ​മ​തി​ ​എ​ന്നു​ ​പ​റ​ഞ്ഞ​ ​സീ​നി​യ​ർ​ ​സു​ഭാ​ഷ് ​സ​മ്മാ​നി​ച്ച​ ​തി​ള​ക്ക​വു​മാ​യി​ ​നി​റ​ഞ്ഞ​ ​ആ​ഹ്ളാ​ദ​ത്തി​ൽ​ ​അ​ഭി​റാം​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​സം​സാ​രി​ച്ചു.


മോ​ഹി​നി​യാ​ട്ട​ത്തി​ലെ​ ​സീ​നി​യ​ർ​ ​സു​ഭാ​ഷ് ​സ​മ്മാ​നി​ച്ച​ ​സ​ന്തോ​ഷം​ ​എ​ന്തെ​ല്ലാ​മാ​യി​രി​ക്കും​ ?
​ ​ഭ​ര​ത​നാ​ട്യം​ ​കാ​ണാ​ത്ത​വ​ർ​ ​പോ​ലും​ ​മോ​ഹി​നി​യാ​ട്ട​ത്തി​ന്റെ​ ​വി​ജ​യ​ത്തോ​ടു​കൂ​ടി​ ​ഭ​ര​ത​നാ​ട്യം​ ​ക​ണ്ടു.​ ​അ​തു​ക്കൊ​ണ്ടു​ത​ന്നെ​ ​സു​ഭാ​ഷ് ​വ​ള​രെ​ ​വ​ലി​യ​ ​സ്ഥാ​നം​ ​നേ​ടി​യെ​ന്ന് ​മ​ന​സി​ലാ​യി.പ്രേ​ഷ​ക​ർ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ഏ​റ്റെ​ടു​ത്ത​ത് ​അ​ഭി​നേ​താ​വെ​ന്ന​ ​നി​ല​യി​ൽ​ ​വ​ള​രെ​ ​വ​ലി​യ​ ​സ​ന്തോ​ഷം​ ​ത​ന്ന​ ​കാ​ര്യ​മാ​ണ്.​ ​അ​തി​ന് ​സൈ​ജു​ ​കു​റു​പ്പി​നോ​ടും​ ​കൃ​ഷ്ണ​ദാ​സ് ​മു​ര​ളി​യോ​ടും​ ​തോ​മ​സ് ​തി​രു​വ​ല്ല​യോ​ടും​ ​ഏ​റെ​ ​ക​ട​പ്പാ​ടു​ണ്ട്.


സൗ​ഹൃ​ദ​ങ്ങ​ളാ​ണോ​ ​ന​ട​ൻ​ ​എ​ന്ന​ ​വി​ലാ​സം​ ​ത​ന്ന​തും​ ​അ​ടു​ത്ത​ ​സി​നി​മ​യി​ലേ​ക്ക് ​പോ​കു​ന്ന​തി​ന് ​സ​ഹാ​യി​ച്ച​തും​ ​?​

സൗ​ഹൃ​ദം​ ​മാ​ത്രം​ ​എ​ന്ന് ​പ​റ​യാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​എ​ന്നാ​ൽ​ ​സൗ​ഹൃ​ദം​ ​സി​നി​മ​യി​ലേ​ക്ക് ​വ​ഴി​ ​തു​റ​ക്കു​ന്ന​തി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്ക്‌​വ​ഹി​ച്ചി​ട്ടു​ണ്ട്.​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ,​​​ സ​മീ​ർ​ ​താ​ഹി​ർ,​ഷൈ​ജു​ ​ഖാ​ലി​ദ്,​ ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​സൗ​ഹൃ​ദം​ ​ക​രി​യ​റി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ഉ​ണ്ടാ​വു​ക​യും​ ​അ​ത് ​സി​നി​മാ​ ​പ്ര​വേ​ശ​ത്തെ​ ​സ​ഹാ​യി​ക്കു​ക​യും​ ​ചെ​യ്തു.​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ഖാ​ലി​ദ് ​റ​ഹ്‌​മാ​ൻ,​​​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ്,​ സ​ക്ക​റി​യ​ ​എ​ന്നി​വ​രു​ടെ​ ​മാ​ത്ര​മ​ല്ല,​​​ ​സീ​നി​യ​ർ​ ​സം​വി​ധാ​യ​ക​രാ​യ​ ​ജീ​ത്തു​ ​ജോ​സ​ഫ് ,​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ്,​ എ​സ്.​എ​ൻ.​ ​സ്വാ​മി​ എ​ന്നി​വ​രു​ടെ​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​നും​ ​ക​ഴി​ഞ്ഞു.​ ​അ​വ​രെ​ല്ലാം​ ​അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ൽ​ ​വ​ഴി​കാ​ട്ടി​ക​ളാ​യി​ ​മാ​റി.​ ​എ​ന്നാ​ൽ​ ​തു​ട​ക്ക​ത്തി​ൽ​ ​സം​ഭ​വി​ച്ച​തെ​ല്ലാം​ ​സു​ഹൃ​ദ്‌​ ​വ​ല​യ​ത്തി​ലു​ണ്ടാ​യ​ ​സി​നി​മ​ക​ൾ​ ​ത​ന്നെ​യാ​ണ്.


ക്യാ​ര​ക്ട​ർ​ ​വേ​ഷ​ങ്ങ​ൾ​ ​സേ​ഫ് ​സോ​ൺ​ ​നൽകുന്നുണ്ടോ ?
എ​ല്ലാ​ ​റോ​ളു​ക​ളും​ ​ഒ​രു​ ​ക്യാ​ര​ക്ട​റാ​ണ്.​ ​ഏ​ത് ​ക്യാ​ര​ക്ട​റും​ ​അ​ഭി​ന​യി​ക്കു​ന്ന​ത്പോ​ലെ​ ​ഇ​രി​ക്കും.​ ​ക്യാ​ര​ക്ട​ർ​ ​റോ​ളി​ൽ​ ​ഒ​രു​പാ​ട് ​പു​ത​മു​ക​ൾ​ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​അ​തി​നാ​ൽ​ ​പ​ല​ ​ത​രം​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കും.​ ​അ​തു​പോ​ലെ​ ​ഇ​ന്ന് ​ഒ​രു​ ​മേ​ഖ​ല​യി​ലും​ ​സേ​ഫ്സോ​ൺ​ ​എ​ന്ന​ത് ​ഇ​ല്ല.​ ​കാ​ര​ണം​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ച് ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​വ​രു​ന്ന​ത് ​ഈ​ ​മേ​ഖ​ല​യി​ലെ​ ​ക​ഷ്ട​പ്പാ​ടു​ക​ളും​ ​പ്ര​തി​സ​ന്ധി​ക​ളു​മെ​ല്ലാം​ ​സു​ഹൃ​ത്തു​ക്ക​ളി​ൽ​ ​നി​ന്ന് ​ചേ​ദി​ച്ച് ​മ​ന​സി​ലാ​ക്കി​യ​തി​ന് ​ശേ​ഷ​മാ​ണ്.​ ​മ​റ്റൊ​രു​ ​ത​മാ​ശ​ ​ഈ​ ​ഒ​രു​ ​മേ​ഖ​ല​യി​ൽ​ ​സേ​ഫ് ​എ​ന്നൊ​രു​ ​സ്ഥാ​നം​ ​ഉ​ണ്ടോ​ ​എ​ന്ന​താ​ണ്.​ ​ഇ​വി​ടെ​ ​പി​ടി​ച്ചു​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ​ ​ഉ​റ​പ്പാ​യും​ ​ക​ഷ്ട​പ്പെ​ട​ണം.​ ​ജീ​വി​ത​ത്തി​ൽ​ ​സേ​ഫ്സോ​ൺ​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ​വി​ചാ​രി​ക്കു​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​കാ​ര​ണം​ ​ക​ഷ്ട​പ്പാ​ടു​ക​ളെ​യും​ ​സ​ന്തോ​ഷ​ത്തെ​യും​ ​വ​ള​രെ​ ​പ്രാ​ക്ടി​ക്ക​ലാ​യി​ ​നേ​രി​ടു​ക​യെ​ന്ന​താ​ണ് ​എ​ന്റെ​ ​പോ​ളി​സി.


ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജി​ലെ​ ​ഗ​സ്റ്റ് ​ല​ക്ച​റ​ർ​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ക്കു​മ്പോ​ഴും​ ​സി​നി​മ​ ​സു​ര​ക്ഷി​ത​മാ​കു​മെ​ന്ന് ​ക​രു​തി​യി​രു​ന്നോ​ ?
ആ​ർ.​എ​ൽ.​വി​യി​ൽ​ ​ആ​ർ​ട്-​ ​ഹി​സ്റ്റ​റി​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു.​ ​പ​ഠി​ച്ച​ ​വി​ഷ​യ​മാ​യ​തി​നാ​ൽ​ ​അ​തെ​നി​ക്ക് ​വ​ള​രെ​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ജോ​ലി​ ​ആ​യി​രു​ന്നു.​ ​സി​നി​മ​യി​ലേ​ക്ക് ​വ​രു​മ്പോ​ഴും​ ​ഇ​തൊ​രു​ ​വേ​ദി​ ​അ​ല്ലെ​ങ്കി​ൽ​ ​വ​രു​മാ​ന​മാ​ർ​ഗം​ ​എ​ന്ന​തി​ലു​പ​രി​ ​ക​ലാ​കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​തി​നെ​ ​സ്നേ​ഹി​ച്ച് ​മു​ന്നോ​ട്ടു​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.​ ​ഫൈ​ൻ​ ​ആ​ർ​ട്സ് ​പ​ശ്ചാ​ത്ത​ലം​ ​ഉ​ള്ളി​നാ​ൽ​ ​അ​ദ്ധ്യാ​പ​ന​വും​ ​സി​നി​മ​യും​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ല​ക്ഷ്യ​വും.​ ​അ​തി​നാ​ൽ​ ​വേ​റൊ​രു​ ​മേ​ഖ​ല​യി​ലേ​ക്ക് ​പോ​കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.​ ​വ​രു​മാ​നം​ ​മാ​ത്രം​ ​പ്ര​തീ​ക്ഷി​ച്ച​ല്ല​ ​നി​ന്ന​ത്.​ ​അ​തി​നാ​ൽ​ത​ന്നെ​ ​സ​ധൈ​ര്യം​ ​മു​ന്നോ​ട്ടു​പോ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOLVING STAR, ABHIRAM RADHAKRISHNAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA