SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.24 AM IST

നടി പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്‌ത് മഞ്‌ജു വാര്യർ; കൂടെ പിന്തുണയുമായി മലയാള സിനിമയിലെ യുവ താരങ്ങളും

manju

ആക്രമണത്തിനിരയായ നടി പങ്കുവച്ച ഇൻസ്‌റ്റഗ്രാം കുറിപ്പ് പങ്കുവച്ച് നടി മഞ്ജു വാര്യരും. തന്റെ അതിജീവനത്തിന്റെ യാത്രയെ കുറിക്കുന്ന പോസ്‌റ്റ് ഇന്ന് രാവിലെയാണ് ആക്രമണത്തിനിരയായ നടി പങ്കുവച്ചത്. ഇതിന് പിന്നാലെ മലയാളത്തിലെ പ്രമുഖ യുവതാരങ്ങളെല്ലാം നടിയ്‌ക്ക് പിന്തുണയുമായെത്തി. ഇതിനിടെയാണ് മഞ്ജു വാര്യരും പോസ്‌റ്റ് ഷെയർ ചെയ്‌ത് നടിയ്‌ക്ക് തന്റെ പിന്തുണ അറിയിച്ചത്.

പൃഥ്വിരാജ്, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, നിമിഷ സജയൻ എന്നിങ്ങനെ പ്രമുഖ താരങ്ങൾ പോസ്‌റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്‌റ്റിൽ നടി തന്റെ അഞ്ച് വർഷത്തെ ജീവിതം പ്രതിപാദിക്കുകയാണ്. അഞ്ച് വർഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് നേരെയുണ്ടായ അതിക്രമത്തിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്‌തില്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്‌ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമം നടന്നതായി നടി പറയുന്നു. അപ്പോഴെല്ലാം നിശബ്‌ദത ഭേദിച്ച് തനിക്ക് വേണ്ടി ചിലർ സംസാരിക്കാൻ മുന്നോട്ടുവന്നു. ഇന്ന് തനിക്കുവേണ്ടി ഇത്രയധികം ശബ്‌ദങ്ങൾ കേൾക്കുമ്പോൾ താൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നതായും നടി പറയുന്നു. ഇങ്ങനെയൊരനുഭവം ആർക്കും ഉണ്ടാകാതിരിക്കാൻ യാത്ര തുടരുമെന്നും സ്നേഹത്തിന് നന്ദിയുണ്ടെന്നുമാണ് നടി കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJU WARRIER, FB POST, ACTRESS CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY