SignIn
Kerala Kaumudi Online
Sunday, 02 August 2026 11.25 AM IST

ആന്റണിയുമായുളള വിവാഹം ഡിസംബറിൽ, തിരുപ്പതിയിൽ കുടുംബസമേതമെത്തി കീർത്തി സുരേഷ്

READ ENGLISH VERSION
keerthy-suresh

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കീർത്തി സുരേഷ്. വിവാഹ വാ‌ർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് രാവിലെയാണ് താരം ക്ഷേത്രത്തിലെത്തിയത്. കുടുംബസമേതമാണ് കീർത്തി തിരുപ്പതിയിലെത്തിയത്. കഴിഞ്ഞ വർഷവും നടി ക്ഷേത്രത്തിലെത്തിയിരുന്നു. അടുത്തിടെയാണ് താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുളള വാർത്തകൾ പുറത്തുവന്നത്.

ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലാണ് കീർത്തിയുടെ പ്രതിശ്രുത വരൻ. പതിനഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ കീ‌ർത്തിയും ആന്റണി തട്ടിലും വിവാഹിതരാകുന്നത്. ഡിസംബർ 11, 12 തീയതികളിൽ ഗോവയിലെ റിസോർട്ടിൽ വിവാഹം നടക്കുകയെന്നാണ് വിവരം. വിവാഹാഘോഷങ്ങൾ ഡിസംബർ ഒമ്പതിന് ആരംഭിക്കും. വിജയ്, ചിരഞ്ജീവി, വരുൺ ധവാൻ, ശിവകാർത്തികേയൻ, അറ്റ്‌ലി, നാനി തുടങ്ങിയ താരങ്ങൾ എത്തിച്ചേരുമെന്നാണ് വിവരം.

നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റചിത്രം ഗീതാഞ്ജലിയായിരുന്നു.മലയാളത്തിലും തമിഴിലും തെലുങ്കിലും ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റവും കുറിച്ചു. ബേബി ജോൺ ഡിസംബർ 25ന് റിലീസ് ചെയ്യും.

നേരത്തെ വ്യസായിയായ ഫർഹാനുമായി കീർത്തി പ്രണയത്തിലാണെന്നും വിവാഹം വെെകാതെയുണ്ടാകുമെന്നും ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ നടി തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്. പിന്നാലെ അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEERTHY SURESH, THIRUPATI, MENAKA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY