SignIn
Kerala Kaumudi Online
Tuesday, 18 August 2026 10.01 AM IST

നടി തൃഷ സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നു; കരാറൊപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയശേഷം വിട്ടുനിൽക്കുമെന്ന് വിവരം

trisha-krishnan
നടി തൃഷ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കൃഷ്‌ണൻ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി വിവരം. താരവുമായി അടുപ്പമുള്ളവരാണ് വിവരം പങ്കുവച്ചത്. നേരത്തെ കരാർ ഒപ്പുവച്ച സിനിമകൾ പൂ‌ർത്തിയാക്കിയതിനുശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുമെന്നാണ് ഇവർ നൽകുന്ന സൂചന.

തൃഷ സിനിമാ നിർമാണത്തിലേയ്ക്ക് കടക്കുകയാണെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നും അഭ്യൂഹമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമില്ല. തൃഷ രാഷ്ട്രീയത്തിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സർക്കാർ അധികാരത്തിലെത്തിയ ചടങ്ങിലും കഴിഞ്ഞദിവസം നടന്ന സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും മുഖ്യാതിഥിയായി നടിയെത്തിയിരുന്നു.

അമ്മ ഉമ കൃഷ്ണനൊപ്പമാണ് നടി സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലെത്തിയത്. വേദിയിൽ മുൻനിരയിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖർ, ശോഭാ ചന്ദ്രശേഖർ എന്നിവർക്കൊപ്പമായിരുന്നു തൃഷ ഇരുന്നത്. ദേശീയ പതാക ഉയർത്തിയ ശേഷം തുറന്ന ജീപ്പിൽ സല്യൂട്ട് ചെയ്തു കടന്നുപോയ മുഖ്യമന്ത്രി വിജയ്ക്ക് തൃഷ സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം കഴിഞ്ഞ ഏഴിന് വിവാഹമോചന ഹർജി പിൻവലിച്ചിരുന്നു. ശേഷം ഇരുവരും ഒന്നിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് തൃഷ വീണ്ടും തമിഴ്നാട് സർക്കാരിന്റെ ചടങ്ങിൽ വി.വി.ഐ.പിയായെത്തിയത്. വിജയ്‌യുടെ അമ്മ ഇടപെട്ട് സംഗീതയുമായും കുടുംബവുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഹർജി പിൻവലിച്ചതെന്നാണ് വിവരം. സംഗീത വീഡിയോ കോൺഫറൻസ് വഴിയാണ്‌ കോടതിയിൽ ഹാജരായതും നിലപാട് അറിയിച്ചതും. വിജയ് ഹാജരായിരുന്നില്ല.

English Summary

Actress Trisha Krishnan is reportedly taking a break from acting, fueling speculation about a move into film production or politics. Her prominent VVIP presence at recent Tamil Nadu Chief Minister Vijay's government events, including sitting with his parents, has drawn significant media attention, especially following the withdrawal of Vijay's wife's divorce petition.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA KRISHNAN, TRISHA KRISHNAN BREAK FROM CINEMA, TRISHA KRISHNAN CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY