മലയാളം ബിഗ്ബോസ് സീസൺ 7ലെ ജേതാവും ടെലിവിഷൻ താരവുമായ അനുമോൾ വിവാഹിതയായി. ഭുവനേഷ് ആണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു. ഗോൾഡൻ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വേഷം. കുറച്ചുദിവസങ്ങൾക്ക് മുൻപ് അനുമോളുടെ വിവാഹമാണെന്ന് സുഹൃത്തുക്കൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ ചില ചിത്രങ്ങളും അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ടെലിവിഷൻ ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ തിരുവനന്തപുരത്തുകാരിയായ അനുമോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ജേതാവായി. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും സിരീയലുകളിലും വേഷമിട്ട താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
ഭുവനേഷ് രാജേന്ദിർ എന്നാണ് വരന്റെ മുഴുവൻ പേര്. നടനും മോഡലുമാണ് എന്ന് ഭുവനേഷ് ഇൻസ്റ്റഗ്രാം ബയോയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നാണ് റിപ്പോർട്ടുകൾ.
Malayalam television and film actress Anumol has got married to Tamil actor and model Bhuvanesh Rajendhir. The wedding reportedly took place at Guruvayur in the presence of close relatives and friends. Actor and MP Suresh Gopi also attended the ceremony.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |