SignIn
Kerala Kaumudi Online
Thursday, 05 November 2026 12.33 PM IST

'പ്രചരിക്കുന്നത് വ്യാജ വാർത്ത, നസ്‌ലിൻ അങ്ങനെ ചെയ്തിട്ടില്ല': വെളിപ്പെടുത്തലുമായി ‘ഗുഡ് ബാഡ് അഗ്ലി’ സംവിധായകൻ

naslen
നസ്‌ലിൻ,​ അജിത്കുമാർ,​ ആദിക് രവിചന്ദ്രൻ

തമിഴ് സൂപ്പർ താരം അജിത്‌കുമാർ നായകനായ ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി'യിൽ നിന്ന് യുവനടൻ നസ്‌ലിൻ പിൻമാറിയെന്ന വാർത്ത വ്യാജമാണെന്ന് സംവിധായകന്‍ ആദിക് രവിചന്ദ്രൻ. നസ്‌ലിൻ ഒരിക്കലും ചിത്രം കമ്മിറ്റ് ചെയ്തിരുന്നില്ലെന്നും നിലവിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ആദിക് രവിചന്ദ്രന്റെ വെളിപ്പെടുത്തൽ.

ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കളായ മൈത്രി പിക്ചേഴ്സ് ആ സമയത്ത് തന്നെ ഡ്യൂഡ് എന്ന പടം കമ്മിറ്റ് ചെയ്തിരുന്നു. മമിതാ മാം അതിൽ നായികയായി കരാർ ഒപ്പിട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘പ്രേമലു’ ആ സമയത്ത് റിലീസായോ എന്നറിയില്ല. മൈത്രി നിർമാതാക്കളാണ് പിന്നീട് നസ്‍ലിനെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദിക് രവിചന്ദ്രന്റെ വാക്കുകളിലേയ്ക്ക്

'മൈത്രി പിക്ചേഴ്സ് ആണ് ‘പ്രേമലു’ ഹീറോയെ പരിചയപ്പെട്ടിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചത്. ഞാൻ ഇല്ലെന്ന് പറഞ്ഞു. ആ സമയത്ത് നസ്‌ലിൻ ചെന്നൈയിലുണ്ടായിരുന്നു. അങ്ങനെ മൈത്രി പിക്ചേഴ്സ് അവരുടെ ഓഫീസിലേക്ക് നസ്‍ലിനെ വിളിച്ചു. ആ സമയത്ത് ഞാനും അവിടെ എത്തി. നസ്‌ലിനെ കാണുകയും പരിചയപ്പെടുകയും ചെയ്തു. നല്ല ക്യൂട്ട് ആയ വളരെ എനർജറ്റിക് ആയ പയ്യൻ. ഏതു പടമാണ് ചെയ്യുന്നതെന്ന് എന്നോട് നസ്‌ലിൻ ചോദിച്ചു, അജിത് സർ പടമെന്ന് ഞാൻ മറുപടി പറയുകയും ചെയ്തു.

നസ്‌ലിന് എന്തെങ്കിലും വേഷം ഗുഡ് ബാഡ് അഗ്ലിയിൽ ഉണ്ടാകുമോ എന്ന് മൈത്രിപിക്ചേഴ്സ് എന്നോട് ചോദിച്ചു. ഇല്ല സാർ, ഇദ്ദേഹമൊക്കെ വലിയ ഹീറോ ആയി മാറുന്ന നടനാണ്. നമ്മുടെ സിനിമയിൽ കൃത്യമായ സ്‌പേസ് അദ്ദേഹത്തിന് കൊടുക്കാനില്ല. അങ്ങനെ കൊണ്ടുവന്നാൽ എന്താകുമെന്ന് അറിയില്ല. പക്ഷെ അജിത് സർ- നസ്‌ലിൻ കോംബോ നല്ലതായിരിക്കും. ഒരു മുഴുനീള അച്ഛൻ–മകൻ സിനിമയാണെങ്കിൽ ഓക്കെയാണ്. പക്ഷെ നമ്മുടെ സിനിമയിൽ മകന്റെ കഥാപാത്രത്തിന് സ്ക്രീൻ സ്‌പേസ് കുറവാണെന്ന് ഞാൻ അവരോട് പറഞ്ഞു. ഇതായിരുന്നു ചർച്ച. അല്ലാതെ നസ്‌ലിൻ ഈ ചിത്രം കമ്മിറ്റ് ചെയ്യുകയോ അവസാന നിമിഷം പിന്മാറുകയോ ചെയ്തിട്ടില്ല.

English Summary

Director Adhik Ravichandran clarified that reports of actor Naslen withdrawing from Ajith's upcoming film 'Good Bad Ugly' are false. Ravichandran stated in an interview that Naslen was never committed to the project. While discussions about a potential role occurred, the director determined the film lacked a suitable, substantial character for Naslen, refuting circulating misinformation regarding his involvement or exit from the movie.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NASLEN LATEST NEWS, GOOD BAD UGLY MOVIE, NASLEN FAKE NEWS, GOOD BAD UGLY DIRECTOR, ADHIK RAVICHANDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY