SignIn
Kerala Kaumudi Online
Saturday, 27 June 2026 5.35 PM IST

വയലൻസ് സിനിമയുമായി വീണ്ടും മാർക്കോ നിർമ്മാതാവ്

ss



ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്റ്സ് ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന് കാട്ടാളൻ എന്നു പേരിട്ടു. ആന്റണി വർഗീസ് നായകനാകുന്ന ചിത്രം

നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്നു,കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്ന താണ് പോസ്റ്റർ. വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിൽ വയലൻസ് സിനിമയുമായി വീണ്ടും കൂബ്സ് എന്റർടെയ്ൻമെന്റ് എത്തുന്നു.

ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി.ആർ. ഒ ആതിര ദിൽജിത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA