SignIn
Kerala Kaumudi Online
Saturday, 27 June 2026 1.14 PM IST

ഉർവശിയുടെ ആദ്യ നായകൻ; ഭാഗ്യരാജിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് നടി

munthanai-mudichu
ഭാഗ്യരാജും ഉർവശിയും മുന്ദാനൈ മുടിച്ച് സിനിമയിലെ ഒരു രംഗം

പ്രമുഖ സംവിധായകനും നടനുമായ കെ ഭാഗ്യരാജിന്റെ വിയോഗ വാർത്ത സിനിമാമേഖലയിലും ആരാധകർക്കിടയിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും വളരെ സജീവമായിരുന്നു അദ്ദേഹം. ഇന്നലെ ഗോവയിൽ വച്ച് നടന്ന നടി ഖുഷ്‌ബു സുന്ദറിന്റെ മകളുടെ വിവാഹത്തിലും ഭാഗ്യരാജ് പങ്കെടുത്തിരുന്നു.

മുന്ദാനൈ മുടിച്ച്, അന്ത ഏഴ് നാട്‌കൾ, ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ് തുടങ്ങി നിരവധി പ്രശസ്‌ത ചിത്രങ്ങൾ സംവിധാനം ചെയ്‌ത് ഭാഗ്യരാജ് നിരവധി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുമുണ്ട്. മലയാളി താരം ഉർവശി ആദ്യമായി നടിയായി അരങ്ങേറ്റം കുറിച്ച സിനിമയാണ് മുന്ദാനൈ മുടിച്ചു. ഭാഗ്യരാജായിരുന്നു നായകൻ. നടി അടുത്തിടെ ഒരു അഭിമുഖത്തിൽ ഭാഗ്യരാജിനെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

'ഭാഗ്യരാജ് സാറിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് എത്ര വലിയ ഭാഗ്യമായിരുന്നു. ഇന്നും ഞാൻ ഷൂട്ടിനായി മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ഭാഗ്യരാജ് സാറിനെ ഓർക്കും. കാരണം എന്നെ ഒരു നടിയാക്കാൻ സാർ ഒരുപാട് കഷ്ടപ്പെട്ടു. മറ്റൊരു സംവിധായകനായിരുന്നെങ്കിൽ എന്നെ വളരെ നേരത്തെ പറഞ്ഞുവിട്ടേനെ. അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവുമാണ് എന്നെ നടിയാക്കിയത്. അന്ന് ഭാഗ്യരാജ് സാറിന് തോന്നിക്കാണണം. ഈ പെൺകുട്ടി നല്ല നിലയ്ക്ക് എത്തുമെന്ന്'- ഉർവശി പറഞ്ഞു. വീഡിയോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: URVASHI, K BHAGYARAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY