SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

തഴച്ചു വളരുന്ന വാഴ ll; 50 കോടിയിലേക്ക്

ss

റിലീസ് ചെയ്ത മൂന്നു ദിനം പിന്നിടുമ്പോൾ 50 കോടി ക്ളബിലേക്ക് വാഴ 2. ഇന്നത്തെ നൂൺ ഷോയും മാറ്റിനിയും കഴിയുന്നതോടെ 50 കോടി ക്ളബിൽ ഇടം പിടിക്കും.

മലയാള സിനിമയിൽ സമീപകാലത്ത് ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ 2. ആദ്യ ദിനത്തിൽ ലോക വ്യാപകമായി 10 കോടി 1 ലക്ഷം രൂപയാണ് വാഴ 2 നേടിയ ഗ്രോസ് കളക്ഷൻ. സോഷ്യൽ മീഡിയ താരങ്ങളായ ഷാഹിൻ, അജിൻ ജോയ്, വിനായക് , അലൻ ബിൻ സിറാജ് എന്നിവരുടെ മികച്ച പ്രകടനം അഭിനന്ദനം അർഹിക്കുന്നു. അജു വർഗീസ്, അൽഫോൻസ് പുത്രൻ, ബിജുക്കുട്ടൻ, സുധീഷ്, വിജയ് ബാബു, വിനോദ് കെടാമംഗലം എന്നിവരും ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ മികച്ചത് വാഴ 2 എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. 100 കോടി ക്ളബ് ലക്ഷ്യമിടുന്ന വാഴ 2 വിഷു ചിത്രമായും കളക്‌ഷൻ വാരും എന്ന് ഉറപ്പാണ്. ഏപ്രിൽ 30 വരെ മേജർ റിലീസില്ലാത്തതിനാൽ വാഴ 2 തിയേറ്ററിൽ തഴച്ചുവളരും. സംവിധായകൻ വിപിൻദാസ് ആണ് രചന. ബ്ളോക് ബസ്റ്ററായ ഗുരുവായൂരമ്പല നടയ്ക്കുശേഷം വിപിൻദാസിന്റെ രചനയിൽ എത്തിയ ചിത്രം ആണ് വാഴ 2.

ഡബ്ളിയു. ബി.ടി.എസ് പ്രൊഡക്‌ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്‌നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോ, ഷൈൻ സ്‌ക്രീൻസ് എന്നീ ബാനറിൽ വിപിൻദാസ്, ഹാരിസ് ദേശം, സാഗു ഗാരഹട്ടി, പി.ബി. അനീഷ്, ആദർശ് നാരായൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: എ.എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY