SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.18 AM IST

'സീൻ' ഓഡിയോ ലോഞ്ച് 31ന്

sss

കേരള വിതരണം ശ്രീ ഗോകുലം മുവീസ്

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഒക്ടോബർ 31ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. നവംബർ 6 ന് ദീപാവലി റിലീസായി ചിത്രം പ്രദർശനത്തിന് എത്തും. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം . ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ആക്ഷൻ കോമഡി എന്റർടെയ്നറർ നിർമ്മിക്കുന്നത്. നസ്ലിൻ നിർണായക വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ നസ്രിയ നസിം ആണ് നായിക. സുഷിൻ ശ്യാം ഈണം ഒരുക്കുന്നു.

സോണി മ്യൂസിക്കിനാണ് സംഗീത അവകാശം .

ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, സഹനിർമ്മാതാവ് ജയശ്രീ ദാമോദരൻ. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് . പി.ആർ. ഒ ശബരി.



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY