SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.20 AM IST

ഇടവേള കഴിഞ്ഞ് മേനക, ഒരു കൊറിയൻ കൺഫ്യൂഷൻ; പുതിയ പോസ്റ്റർ

sss

ഇടവേളയ്ക്കുശേഷം മേനക അഭിനയരംഗത്തേക്ക് മടങ്ങി എത്തുന്ന സഞ്ജീവ് ശിവൻ ചിത്രം ഒരു കൊറിയൻ കൺഫ്യൂഷൻ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മേനകയും കൊറിയൻ താരം അമി ജങും ആണ് പോസ്റ്ററിൽ . സം കൺഫ്യൂഷൻ ഡോന്റ് ലിവ് ഈവൻ ആഫ്‌റ്റർ ഡെത്ത് എന്നാണ് ടാഗ് ലൈൻ. 2015ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഞാൻ സംവിധാനം ചെയ്യും എന്ന ചിത്രത്തിൽ ആണ് മേനക പ്രധാന വേഷത്തിൽ ഒടുവിൽ അഭിനയിച്ചത്. 2021ൽ പൃഥ്വിരാജ് - രവി. കെ. ചന്ദ്രൻ ചിത്രം ഭ്രമത്തിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.

സഞ്ജീവ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു കൊറിയൻ കൺഫ്യൂഷനിൽ ബിനു പപ്പു, പ്രിയങ്ക നായർ, അഞ്ജന അപ്പുക്കുട്ടൻ, കുഞ്ഞികൃഷ്ണൻ, സുരേഷ് കുമാർ, വാസു ബോസ്, ഭദ്ര നായർ, ശ്രീവല്ലി പ്രതീഷ്, രഞ്ജി മിത്ര, ഭാസി, ബിട്ടു, സൂര്യകാന്ത്, അഭയലക്ഷ്മി, സിദ്ധാൻഷു, അൽഫോൻസ് പുത്രൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. എപിക് സ്റ്റുഡിയോസും ബീക്കൺ മീഡിയയും ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ സഹകരണത്തോടെ ഒരുക്കുന്ന ചിത്രത്തിന്റെ അഡീഷണൽ തിരക്കഥയും സംഭാഷണവും പ്രതീഷ് ലാൽ ആണ്. ദീപ്തി പിള്ള ശിവൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. . സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ആണ് മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY