SignIn
Kerala Kaumudi Online
Saturday, 13 June 2026 7.58 AM IST

നാനി ചിത്രത്തിൽ രുക്‌മിണി വസന്ത്

ss

തെ​ലു​ങ്ക് ​സൂ​പ്പ​ർ​താ​രം​ ​നാ​നി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​രു​ക്‌​മി​ണി​ ​വ​സ​ന്ത് ​നാ​യി​ക.​ ​ദ​ണ്ഡോ​ര​ ​എ​ന്ന​ ​ചി​ത്രം​ ​ഒ​രു​ക്കി​ ​ശ്ര​ദ്ധേ​യ​നാ​യ​ ​മു​ര​ളി​കാ​ന്ത് ​ആ​ണ് ​സം​വി​ധാ​നം.​ ​ആ​ഗ​സ്റ്റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​നെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ ​ചി​ത്ര​ത്തി​ന്റെ​ ​പ്രീ​ ​-​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ജോ​ലി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​ൻ​ ​ഉ​ണ്ടാ​കും.​


​ഇ​താ​ദ്യ​മാ​യാ​ണ് ​രു​ക്‌​മി​ണി​ ​വ​സ​ന്ത് ,​​​ ​നാ​നി​ ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക​യാ​വു​ന്ന​ത്.​ ​പ്ര​മു​ഖ​ ​ന​ട​ൻ​ ​ആ​യി​രി​ക്കും​ ​നാ​യ​ക​ൻ​ ​എ​ന്നാ​ണ് ​വി​വ​രം.​ ​അ​തേ​സ​മ​യം​ ​ഡ്രാ​ഗ​ൺ,​ ​ടോ​ക്സ​ിക് ​ ​എ​ന്നീ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​രു​ക്‌​മി​ണി​ ​വ​സ​ന്ത് ​നാ​യി​ക​യാ​യി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ച് .​ ​യ​ഷ് ​നാ​യ​ക​നാ​യ​ ​ടോ​ക​‌്‌​സി​ക് ​ഈ​ ​വ​ർ​ഷ​വും​ ​ഡ്രാ​ഗ​ൺ​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ജൂ​ൺ​ 11​നും​ ​റി​ലീ​സ് ​ചെ​യ്യും.

ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​ലോ​കം​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​താ​ണ് ​ര​ണ്ടു​ ​ചി​ത്ര​ങ്ങ​ളും.​ ​ അ​നി​ൽ​ ​ക​പൂ​ർ,​ ​ബി​ജു​ ​മേ​നോ​ൻ,​ ​ഖു​ശ്ബു​ ,​ ​ഗു​രു​ ​സോ​മ​സു​ന്ദ​രം,​ ​രാ​ജീ​വ് ​ക​ന​ക​ല,​ ​ആ​ശു​തോ​ഷ് ​റാ​ണ,​ ​അ​ൻ​ഷു​മാ​ൻ​ ​പു​ഷ്ക​ർ,​ ​സി​ദ്ധാ​ന്ത് ​ഗു​പ്ത,​ ​പ്ര​ഭാ​സ് ​ശ്രീ​നു,​ ​ശ​ത്രു,​ ​ശി​വ,​ ​ഭി​മ​ൽ​ ​ജീ​ത് ​ഒ​ബ​റോ​യ്,​ ​എ​ൻ​തു​തു​സെ​ലോ​ ​പ്രി​ൻ​സ് ​ഗ്രൂ​ട്ട്‌​ബൂം,​ ​അ​ല​ക്സാ​ണ്ട​ർ​ ​മി​സെ​വ്,​ ​ബെ​ന​ഡി​ക്ട് ​പോ​ൾ​ ​ഗാ​ര​റ്റ് ​എ​ന്നി​വ​രാ​ണ് ​ഡ്രാ​ഗ​ണി​ലെ​ ​മ​റ്റ് ​താ​ര​ങ്ങ​ൾ​ .​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സ്,​ ​എ​ൻ​ടി​ആ​ർ​ ​ആ​ർ​ട്സ് ​എ​ന്നീ ബാ​ന​റി​ൽ​ ​ന​ന്ദ​മൂ​രി​ ​ക​ല്യാ​ൺ​ ​റാം,​ ​ന​വീ​ൻ​ ​യേ​ർ​നേ​നി,​ ​വൈ.​ ​ര​വി​ ​ശ​ങ്ക​ർ,​ ​കോ​സ​രാ​ജു​ ​ഹ​രി​കൃ​ഷ്ണ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ടി​ ​സീ​രി​സ് ​അ​വ​ത​രി​പ്പി​ക്കു​ന്നു​ .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ