
സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം പാക്കപ്പായി. മേക്കിംഗ് വീഡിയോ പുറത്തിറക്കിയാണ് അണിയറ പ്രവർത്തകർ ചിത്രീകരണം പൂർത്തിയായ വിവരം അറിയിക്കുന്നത്. ഒരു മാസ് എന്റർടെയ്നറായിരിക്കും എന്ന സൂചന വീഡിയോ നൽകുന്നു. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനുമായി സൂര്യ അടുത്ത ഹിറ്റിന് ഒരുങ്ങുന്ന ചിത്രത്തിൽ നസ്റിയ നസിം ആണ് നായിക. സൂര്യ 47 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ നസ്ലിൻ നിർണായക വേഷത്തിൽ എത്തുന്നു. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് മറ്റ് താരങ്ങൾ. ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്.സുഷിൻ ശ്യാം ആണ് സംഗീതം. ജീത്തു മാധവന്റെയും നസ്ലിന്റെയും സുഷിൻ ശ്യാമിന്റെയും തമിഴ് അരങ്ങേറ്രം ആണ്. കഴിഞ്ഞ വർഷം അവസാനം ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. ബിഗ് ബഡ്ജറ്റിൽ വൻ കാൻവാസിലാണ് മാസ് എന്റർടെയ്നർ ഒരുങ്ങുന്നത്. അടുത്ത വർഷം പൊങ്കൽ റിലീസായാണ് പ്ളാൻ ചെയ്യുന്നത്. ഛായാഗ്രഹണം - വിനീത് ഉണ്ണി പാലോട്, എഡിറ്റിംഗ് - അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, സംഘട്ടനം - ചേതൻ ഡിസൂസ, പി.ആർ.ഒ - ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |