
വിജയ് സേതുപതിയുടെ നായികയായി ആദ്യമായി അഭിനയിച്ച പോക്കറ്റ് നോവൽ എന്ന ചിത്രം സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് മാളവിക മോഹനൻ. ഈ സന്തോഷം സമൂഹമാദ്ധ്യമത്തിലൂടെ മാളവിക ആരാധകരോട് പങ്കുവച്ചു. നമ്മൾ ഒരുമിച്ച് രണ്ട് സിനിമകളുടെ ഭാഗമായിട്ടുണ്ട്. പേട്ടയും മാസ്റ്ററും. പക്ഷേ അതൊന്നും നമുക്ക് പരസ്പരം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഈ സിനിമ ഏറെക്കാലമായി കാത്തിരുന്ന ഒരു കൂടിച്ചേരലായിരുന്നു.
ഏറ്റവും കരുതലുള്ള പിന്തുണ നൽകിയ സഹനടനായതിന് നന്ദി. ഈ യാത്രയിൽ നിങ്ങളല്ലാതെ എന്റെ ഒപ്പം മറ്റാരെങ്കിലുമായിരുന്നെങ്കിൽ എങ്ങനെയായിരുന്നേനെയെന്ന് എനിക്ക് ചിന്തിക്കാനാകുന്നില്ല. നിങ്ങൾ എപ്പോഴും വളരെയധികം സ്നേഹവും പ്രോത്സാഹനവും നൽകിയിരുന്നു. വിജയ് സേതുപതിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച മാളവിക മോഹനൻ കുറിച്ചു. സൂപ്പർ ഡീലക്സ് എന്ന ശ്രദ്ധേയ വിജയ് സേതുപതി ചിത്രം ഒരുക്കിയ ത്യാഗരാജൻ കുമാരരാജ ആണ് സംവിധാനം. റിലീസിന് ഒരുങ്ങുന്ന പോക്കറ്റ് നോവലിന് ഇളയരാജ ആണ് ഈണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |