SignIn
Kerala Kaumudi Online
Saturday, 03 October 2026 6.51 AM IST

ലവ് ആൻഡ് വാർ തിയേറ്റർ അവകാശത്തിന് 300 കോടിയുടെ കരാർ

sss

പുതുവർഷത്തിൽ ഹിന്ദി സിനിമയിലെ ഏറ്റവും വലിയ റിലീസ് ജനുവരി 21ന്

രൺബീർ കപൂർ, ആലിയഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ലവ് ആൻഡ് വാറിന്റെ ആഗോള തിയേറ്റർ അവകാശം 300 കോടി രൂപയുടെ വമ്പൻ കരാറിൽ പെൻ മരുധർ സ്വന്തമാക്കിയതായി റിപ്പോർട്ട്. റൊമാന്റിക് വാർ ഡ്രാമയാണ് ലവ് ആൻഡ് വാർ. പുതുവർഷത്തിൽ ഹിന്ദി സിനിമയിലെ ഏറ്റവും വലിയ റിലീസായി ജനുവരി 21ന് പ്രദർശനത്തിന് എത്തും.

ഇതിഹാസ സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രം എന്ന നിലയിൽ ലവ് ആന്റ് വാർ എന്ന ബ്രഹ്മാണ്ഡ ചിത്രം വൻ പ്രതീക്ഷ നൽകുന്നു.

സവാരിയയ്ക്ക ശേഷം ബൻസാലിക്ക് ഒപ്പം രൺബീർ കപൂർ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 2022ൽ ആലിയ ഭട്ട് അഭിനയിച്ച ഗംഗുബായ് കത്തിയവാടി എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതും സവിശേഷതയാണ് . ഛാവയുടെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം എത്തുന്ന വിക്കി കൗശൽ ചിത്രം കൂടിയാണ് ലവ് ആന്റ് വാർ ബെൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഒട്ടനവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നു.എല്ലാത്തിനെയും അതിജീവിച്ചാണ് ലവ് ആന്റ് വാർ എത്തുന്നത്. പ്രണയവും യുദ്ധവും ഒരുമിച്ച് എത്തുന്ന ചിത്രം ഹിന്ദി,​ തമിഴ്,​ തെലുങ്ക്,​ തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY