SignIn
Kerala Kaumudi Online
Sunday, 04 October 2026 8.29 AM IST

ഗൺ ഫൈറ്റിന് സൂര്യയും ചെമ്പനും പിള്ളേരും

ss

ആക്ഷനും ഗൺ ഫൈറ്റും നിറഞ്ഞതാണ് ഇക്കുറി ദീപാവലി. നവംബർ 6ന് സൂര്യ ചിത്രം സീൻ പ്രദർശനത്തിന് എത്തുമ്പോൾ സ്റ്റൈലിഷ് ഇന്റർനാഷണൽ ലുക്ക് കഥാപാത്രങ്ങളുടെ ഇടിപ്പൂരവുമായി ചെമ്പൻ വിനോദ് ജോസിന്റെ ഡിസ് കോയും അതേദിവസം എത്തും. സൂര്യ നായകനാകുന്ന മാസ് ആക്ഷൻ ആണ് സീൻ. ഡി.എസ്.പി ഇൻമ്പരാജ് എന്ന പൊലീസ് കഥാപാത്രമായാണ് സീനിൽ സൂര്യ എത്തുന്നത്.

സൂര്യയുടെ മാസ് ആക്‌ഷൻ രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം ഏറെ സ്റ്റൈലിഷായാണ് സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്നത്.രോമാഞ്ചം,​ ആവേശം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവന്റെ തമിഴ് അരങ്ങേറ്രം ആണ് സീൻ. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലിൻ നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നസ്രിയ നസിം ആണ്. സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്. നസ്ലിന്റെയും സുഷിൻ ശ്യാമിന്റെയും തമിഴ് അരങ്ങേറ്രം ആണ് സീൻ.

അഞ്ചക്കള്ള കോക്കൻ, ലോക്കൽ റോ ഫിലിം മേക്കിംഗ് കൊണ്ടാണ് ശ്രദ്ധ നേടിയതെങ്കിൽ ഡിസ്‌കോ പൂർണമായും സ്റ്റൈലിഷ് ഇന്റർനാഷണൽ ലുക്കിലുള്ള കഥാപാത്രങ്ങളുടെ ലുക്ക് കൊണ്ടാണ് ഞെട്ടിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോലെ സെക്കന്റ് ലുക്കും ശ്രദ്ധ നേടി. ഡിസ്കോയുടെ ടൈറ്റിലിൽ പോലും ഒരു തോക്കിനെ പ്രതീകാത്മകമായി കാണിച്ചിട്ടുണ്ട്. ഡിസ്കോയിൽ ഗൺ ഫൈറ്റുകൾക്കും ആക്‌ഷനും പ്രാധാന്യം ഉണ്ടെന്ന് സൂചന സെക്കന്റ് ലുക്ക് നൽകുന്നു.

ദേവ് മോഹൻ, ലുക്‌മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഷബിൻ ബെൻസൻ, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, സിനോജ് വർഗീസ്, വിനീത് തട്ടിൽ തുടങ്ങി നീണ്ട താരനിരയുണ്ട്. ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്കി മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും ഫാർസ് ഫിലിംസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും സംയുക്തമായാണ് നിർമ്മാണം. ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, ചിത്രസംയോജനം: രോഹിത് വി.എസ്, ആക്ഷൻ: കലൈ കിംഗ്സ്റ്റൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYA, LATESTNEWS, GUNFIGHT, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY