SignIn
Kerala Kaumudi Online
Sunday, 04 October 2026 4.35 AM IST

സിസിയുടെ ചിത്രത്തിൽ ബേബി ജീനും സിജു സണ്ണിയും

sss

അതിഭീകര കാമുകനുശേഷം സിസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാപ്പർ ബേബി ജീനും സിജു സണ്ണിയും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലുക്കും പൂജയും ഒക്ടോബർ 5ന് രാവിലെ 9.30ന് നടക്കും. തുടർന്ന് ചിത്രീകരണം ആരംഭിക്കും. അപ്പർ കട്ട് ഫിലിംസിന്റെ സഹകരണത്തോടെ ഷെബിൻ ബക്കർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോമോൻ ടി. ജോൺ, ഷെബിൻ ബക്കർ, അൻസു എത്‌സ വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

റുവൈസ് ഷെബിൻ ആണ് കോ - പ്രൊഡ്യൂസർ. വിഷ്‌ണു അച്യുതൻ തിരക്കഥ ഒരുക്കുന്നു. കൊറോണ ജവാൻ എന്ന ചിത്രത്തിലൂടെയാണ് സിസി (നിഥിൻ) സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ലുക്‌മാൻ നായകനായ ചിത്രം പ്രമേയത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധ നേടി. ലുക്‌മാൻ നായകനായ അതിഭീകര കാമുകൻ ആണ് രണ്ടാമത്തെ ചിത്രം. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള റൊമാന്റിക് ചിത്രം ആയിരുന്നു അതിഭീകര കാമുകൻ.

ലുക്‌മാന്റെ വേറിട്ട അഭിനയം ആയിരുന്നു അതിഭീകര കാമുകന്റെ ആകർഷണീയത. ആലപ്പുഴ ജിംഖാന, ഭരതനാട്യം 2 മോഹിനിയാട്ടം എന്നീ ചിത്രങ്ങളിൽ തിളങ്ങിയ ബേബി ജീനിന്റെ അടുത്ത റിലീസ് ജയസൂര്യ നായകനായ ടൈറ്റൻസ് ആണ്. വിശുദ്ധമെജോയിലൂടെ അഭിനയ രംഗത്തേക്കു വന്ന സിജുസണ്ണി വെള്ളരിപട്ടണം, രോമാഞ്ചം, , മരണമാസ്സ്, ഗുരുവായൂരമ്പല നടയിൽ, വ്യസനസമേതം ബന്ധുമിത്രാദികൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയ വഴിയിൽ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു സിദ്ധാർത്ഥ് ഭരതൻ. പ്രഥമദൃഷ്ട്യാ കുറ്റക്കാർ ആണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, LATESTNEWS, SIJU SUNNY, BABY JEAN, SIDARTH BHARATHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY