SignIn
Kerala Kaumudi Online
Monday, 05 October 2026 5.30 AM IST

അവസാന ദൃശ്യത്തിന് ആദ്യ ദിനം 95.10 കോടി

READ ENGLISH VERSION
sss

അജയ് ദേവ്‌ഗണിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് സ്വന്തമാക്കി ദൃശ്യം 3 : ദ കൺക്ളൂഷൻ .റിലീസ് ദിനം ആഗോള തലത്തിൽ 95.10 കോടി രൂപ നേടി.

ഇന്ത്യയിലെ നെറ്റ് കളക്‌ഷൻ 66.75 കോടി രൂപയും ഇന്ത്യയിലെ ഗ്രോസ് കളക്‌ഷൻ 80.16 കോടി രൂപയും വിദേശ കളക്‌ഷൻ 15 കോടി രൂപയുമാണ്. വിജയ് സാൽഗോങ്കറുടെ കഥയിലെ അവസാന അദ്ധ്യായത്തിന് ഫ്രാഞ്ചൈസിയിലെ തന്നെ ഏറ്റവും വലിയ മികച്ച തുടക്കമാണ് ലഭിക്കുന്നത്.

മലയാളം ദൃശ്യം 3 നേക്കാൾ മികച്ചതാണെന്ന അഭിപ്രായം പ്രേക്ഷകർ ഉയർത്തുന്നു. തുടക്കം മുതൽ ഒടുക്കം വരെ മികച്ച ത്രില്ലിംഗ് അനുഭവം ആണ് ദൃശ്യം 3 :കൺക്ളൂഷൻ സമ്മാനിക്കുന്നത്. ചിത്രത്തിലെ ട്വിസ്റ്റുകൾ ഒട്ടും പ്രവചിക്കാൻ കഴിയാത്തതാണെന്നും അഭിപ്രായം ഉയരുന്നുണ്ട്. തിരക്കഥയും പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ പ്രകടനവും എല്ലാം മികച്ചതായി.

വിജയ് സാൽഗോങ്കറായി അജയ് ദേവ്‌ഗൺ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. രണ്ടു സിനിമകളും രണ്ടാണെന്നും ഇത് വേറെ തിരക്കഥ ആണെന്നും ഈ സിനിമ ലാൽ സാർ (മോഹൻലാൽ) കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും അജയ് ദേവ്‌ഗൺ വ്യക്തമാക്കിയിരുന്നു.

അഭിഷേക് പഥക് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ തബു, ശ്രിയ ശരൺ, പ്രകാശ് രാജ്, ജയ്‌ദീപ് അഗ്ളാവത്ത് എന്നിവരാണ് മറ്റു താരങ്ങൾ.

ആമിൽ കിയൻഖാൻ, അഭിഷേക് പഥക്, പർവീസ് ഷെയ്‌‌ഖ് എന്നിവർ ചേർന്നാണ് തിരക്കഥ. സുധീർ കുമാർ ചൗധരി ഛായാഗ്രഹണം നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY