അല്ലു അർജുൻ നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രത്തിൽ മലയാളി നിര. സമീർ താഹിർ ആണ് ഛായാഗ്രഹണം. ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയുടെ ഛായാഗ്രഹണം സമീർ താഹിർ ആയിരുന്നു. കാതൽ ദ കോർ, നെയ്മർ, അതിരടി എന്നീ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ പോൾസൺ സ്ക്കറിയയും മിന്നൽ മുരളി, പടയോട്ടം, അതിരടി എന്നീ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥ. ഒരു സൂപ്പർ ഹീറോ സബ്ജക്ടാണ് അല്ലുവിന് വേണ്ടി ബേസിൽ ജോസഫ് ഒരുക്കുന്നതെന്നാണ് വിവരം. അല്ലുവിന്റെ അച്ഛൻ അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലെ ഗീത ആർട്സാണ് നിർമ്മാണം. ഇപ്പോൾ അറ്റ്ലി സംവിധാനം ചെയ്യുന്ന രാക്കയിലഭിനയിച്ച് വരുന്ന അല്ലു അർജ്ജുൻ ഡിസംബറോടെ ആ ചിത്രം പൂർത്തിയാക്കും.സൂപ്പർ ഹീറോയായി അല്ലു അർജുൻ എത്തുന്ന ചിത്രത്തിൽ ദീപിക പദുകോൺ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, ജാൻവി കപൂർ എന്നിവരാണ് നായികമാർ.അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ്.അല്ലുവിന്റെയും അറ്റ്ലിയുടെയും കരിയറിലെഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ലോകേഷ് കനകരാജ് ചിത്രം, പുഷ്പ 3 എന്നിവയാണ് ബേസിൽ ചിത്രത്തിനൊപ്പം അടുത്ത വർഷം അല്ലുവിന്റെ പരിഗണനയിലുള്ള മറ്റ് രണ്ട് പ്രോജക്ടുകൾ.
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമായി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർരചനയും സംവിധാനവും നിർവഹിക്കുന്ന രണ്ട് രഹസ്യങ്ങൾ റിലീസിന്
മോഹൻലാലിന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത വ്യക്തികളിലൊരാളായി മാറിയ ആന്റണി പെരുമ്പാവൂരിന്റെ സാന്നിദ്ധ്യം മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.