സിനിമ കാണാനെത്തിയവർ തമ്മിൽ തിയേറ്ററിനുള്ളിൽ കയ്യാങ്കളി. മാർവൽ ചിത്രമായ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' കാണുന്നതിനിടയിൽ ചിത്രത്തിലെ പ്രധാന കഥയും രംഗങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞെന്ന് (സ്പോയിലർ നൽകി) ആരോപിച്ചാണ് സംഘർഷമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സിനിമ കാണാൻ തിയേറ്ററിലെത്തിയ നാല് സുഹൃത്തുക്കളുടെ അടുത്ത സീറ്റിലിരുന്ന ഒരാൾ, കഥയിലെ പ്രധാന വഴിത്തിവുകൾ ഇയാൾക്കൊപ്പമിരുന്ന പെൺകുട്ടിക്ക് ഉറക്കെപ്പറഞ്ഞുകൊടുത്തു. ഇത് നാലുപേരുടെയും സിനിമ ആസ്വദിക്കാനുള്ള മൂഡ് കളഞ്ഞു. തുടർന്ന് സുഹൃത്തുക്കൾ ഇയാളെ ചോദ്യം ചെയ്തത് വലിയ വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും കലാശിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് തിയേറ്ററിനുള്ളിൽ ബഹളവും കൂട്ടത്തല്ലുമുണ്ടായത്.
പ്രചരിക്കുന്ന വീഡിയോയുടെയും സംഭവസ്ഥലത്തിന്റെയും ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിയേറ്ററുകളിൽ സിനിമ കാണാനെത്തുന്നവരുടെ ആസ്വാദനം ഇല്ലാതാക്കുന്ന രീതിയിൽ സിനിമയുടെ കഥ മുൻകൂട്ടി പറഞ്ഞു പരത്തുന്ന പ്രവണത ഒഴിവാക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് വൈറൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ ടോം ഹോളണ്ട് അഭിനയിക്കുന്ന നാലാമത്തെ സ്‌പൈഡർമാൻ ചിത്രമാണ് ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ സംവിധാനം ചെയ്ത 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'.
Four friends had made a plan to watch the newly released Spider-Man: Brand New Day and went to the cinema hall with great excitement.
— Saffron Chargers (@SaffronChargers) August 2, 2026
A boy was sitting right next to them with his female friend. He had already watched the movie once and had come to watch it again with her. While… pic.twitter.com/95tpT3erQ2
A physical fight broke out inside a movie theater during a screening of the Marvel film Spider-Man: Brand New Day.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |