
സൂര്യ നായകനായ കറുപ്പ് എന്ന ചിത്രത്തിലൂടെ തമിഴ്നാട്ടിലും ശ്രദ്ധേയനായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസ്. ഇന്ദൻസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാളചിത്രങ്ങളായ ചിന്ന ചിന്ന ആസൈയും അനന്തൻകാടും തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശം തുടരുകയാണ്. തിരക്കുകളിൽ തിരക്കുകളിൽ നിന്ന് പോകുമ്പോഴും താൻ പിന്നിട്ട വഴികളെക്കുറിച്ച് അദ്ദേഹം മറന്നിട്ടില്ല. തന്റെ ജീവിതവഴികളെ കുറിച്ചുള്ള ഇന്ദ്രധനുസ് എന്ന പുസ്തകം ഈയിടെ പുറത്തിറങ്ങിയിരുന്നു. തയ്യൽക്കാരനിൽ നിന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ദേശീയ പുര്സകാരവും സംസ്ഥാന പുരസ്കാരങ്ങളും ഒക്കെ നേടിയെങ്കിലും ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇന്നും ഒരു വിഷമമായി തോന്നുന്നതിനെ കുറ്ച്ച് തുറന്നു പറയുകയാണ് ഇന്ദ്രൻസ്. കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ
അച്ഛനെക്കുറിച്ചുള്ള ഓർമ്മകളാണ് അദ്ദേഹം പങ്കുവച്ചത്. മക്കളായ നമുക്ക് ഭക്ഷണം ശരിക്കും തരാൻ പറ്റിയില്ല എന്ന് ആധി പിടിച്ച അച്ഛനെ ശരിക്കും നോക്കാൻ പറ്റിയില്ല എന്ന് ഇന്ദ്രൻസ് പറയുന്നു. അച്ഛൻ നിന്നു തന്നില്ല എന്നുള്ളതാണ്. ആ ഒരു വിഷമമുണ്ട്. അച്ഛനിലൂടെ മക്കളെ എല്ലാവരെയും ഒരു നിലയിൽ എത്തിക്കാൻ പറ്റാതെ വന്നതിൽ അച്ഛന് സ്വയം വിഷമമുണ്ടായിരുന്നിരിക്കണം എന്നും ഇന്ദ്രൻസ് കരുതുന്നു . എവിടെയങ്കിലും പോയിട്ട് വരുമ്പോൾ കുമാരപുരത്തെ കടത്തിണ്ണയിൽ തന്നെ കാത്തിരിക്കുന്ന അച്ഛനെക്കുറിച്ചും ഇന്ദ്രൻസ് ഓർമ്മിക്കുന്നു. ഞാൻ വളർന്നതൊന്നും അച്ഛന് അറിയില്ല. ഒരു പരിധിവരെ എനിക്ക് കൂട്ടുകാരോട് കളിച്ചിരിക്കണമെന്നൊക്കെയുണ്ട്. പക്ഷേ അച്ഛൻ കാത്തിരിപ്പുണ്ട് എന്നതിനാൽ ഞാൻ ഓടിപ്പോകും എന്നും ഇന്ദ്രൻസ് പറഞ്ഞു.
എന്നാൽ ജീവിതത്തിലുണ്ടായ ഉയർച്ച അമ്മയ്ക്ക് കാണാൻ കഴിഞ്ഞിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തമായിട്ട് ചോരാത്ത വീടും എല്ലാ മക്കളുടെയും ആധി പിടിക്കാത്ത ജീവിതവും അമ്മ കണ്ടു. ഇന്ദ്രധനുസ് എന്ന പുസ്തകം മാത്രം വായിക്കാൻ പറ്റിയില്ല എന്നേയുള്ളൂ. ഞാനൊക്കെ സ്വപ്നം കണ്ടിരുന്നതു പോലെ, അച്ചനും ഒരു സ്വപ്നം ഉണ്ടായിരുന്നിരിക്കണം, എന്നാൽ അവിടേക്ക് എത്താൻ പറ്റിയില്ല. എവിടെയോ വച്ച് അച്ഛന് കാലിടറിയെന്നും ഇന്ദ്രൻസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |