
ആരാധകലോകം കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ഓണം റിലീസായി എത്തില്ല. ഓവർസീസ് റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് റിലീസ് മാറ്റത്തിന് കാരണം എന്ന് അറിയുന്നു. കൂടുതൽ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ചത്തേക്ക് നീട്ടുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അതേസമയം സെപ്തംബർ മൂന്നിന് ഐ ആം ഗെയിം റിലീസ് ചെയ്യും.
പൃഥ്വിരാജിന്റെ ഖലീഫ, നിവിൻ പോളിയുടെ ബെത്‌ലഹേം കുടുംബയൂണിറ്റ് എന്നിവയാണ് ഓണം റിലീസുകൾ. ഖലീഫ ആഗസ്റ്റ് 20 നും ബെത്‌ലഹേം കുടുംബ യൂണിറ്റ് 21 നും റിലീസ് ചെയ്യും. ഐ ആം ഗെയിം റിലീസ് മാറിയതിനാൽ പൃഥ്വിരാജ്, ദുൽഖർ സൽമാൻ ചിത്രങ്ങളുടെ ക്ളാഷ് ഒഴിവായി. ആഗസ്റ്റ് 20 നായിരുന്നു ഐ ആം ഗെയിമിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. മൂന്നുവർഷത്തിനുശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചിത്രം കൂടിയായിരുന്നു ഐ ആം ഗെയിം.
2023 ൽ കിംഗ് ഒഫ് കൊത്ത ആണ് ദുൽഖർ സൽമാൻ നായകനായി ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം. ഓണക്കാലത്ത് റിലീസ് ചെയ്ത ബ്ളോക് ബസ്റ്റർ ചിത്രം ആർ ഡി എക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്ത് ആണ് ഐ ആർ ഗെയിം ഒരുക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ കയാദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവരാണ് നായികമാർ. തമിഴ് സംവിധായകനും നടനുമായ മിഷ്‌കിന്റെ മലയാള അരങ്ങേറ്റം കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |