SignIn
Kerala Kaumudi Online
Friday, 14 August 2026 8.16 AM IST

പ്രശംസയുമായി യഷ്, ടോക്‌സിക് യാഥാർത്ഥ്യമാക്കിയത് സുദേവ് നായർ

sss
സുദേവ് നായർ

ടോക്‌സിക് തിരുവോണദിനത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങവേ സഹതാരം സുദേവ് നായരെ പ്രശംസിച്ച് ചിത്രത്തിലെ നായകനും കന്നട സൂപ്പർ താരവുമായ യഷ്. സുദേവ് ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും നടക്കില്ലായിരുന്നു. കന്നഡയിൽ 'ആസ്ഥാന കലാവിദ' (ആസ്ഥാന കലാകാരൻ) എന്ന് വിളിക്കുന്ന, എന്തിനും കൂടെനിൽക്കുന്ന ഒരാളായിരുന്നു സുദേവ്. അപ്രതീക്ഷിത തടസങ്ങൾ നേരിടുമ്പോഴെല്ലാം ടോക്സിക്കിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒപ്പം നിന്നു .ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ യഷ് പറഞ്ഞു.

വലിയ മാസ് താരമായിരിക്കുമ്പോഴും പ്രേക്ഷകരുടെ പൾസ് കൃത്യമായി മനസിലാക്കുന്ന മികച്ച നടനാണ് യാഷ്” എന്ന് സുദേവ് നായർ പറഞ്ഞു,ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിൽ കർമാഡി എന്ന കഥാപാത്രത്തെയാണ് സുദേവ് നായർ അവതരിപ്പിക്കുന്നത്. 2014ൽ ‘മൈ ലൈഫ് പാർട്‌ണർ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സുദേവ് നായർ ആദ്യ സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അംഗീകാരം നേടി.

അനാർക്കലി, എസ്ര, അബ്രഹാമിന്റെ സന്തതികൾ, കായംകുളം കൊച്ചുണ്ണി, മിഖായേൽ, ഭീഷ്മപർവ്വം, കടുവ, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധിചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചു. ഫ്രീഡം ആണ് ശ്രദ്ധേയമായ തമിഴ് ചിത്രം. വിജയ് സേതുപതി നായകനായ മുത്തു എങ്കറ കാട്ടാൻ എന്ന സീരിസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.ടൈഗർ നാഗേശ്വര റാവു, എകസ്ട്ര ഒാർഡിനറി മാൻ,ദേവര,ദേ കോൾ ഹിം ഒജി , മനശങ്കര വരപ്രസാദ ഗാരു എന്നിവയാണ് ശ്രദ്ധേയ തെലുങ്ക് ചിത്രങ്ങൾ. ട്വിന്റി വൺ അവേഴ്സ് , ‘ഒാൾഡ് മങ്ക് തുടങ്ങിയ കന്നട ചിത്രങ്ങളിലും അഭിനയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUDEV NAIR, YASH, TOXIC, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY