SignIn
Kerala Kaumudi Online
Friday, 14 August 2026 7.22 AM IST

ഓണക്കാലത്തും ഡിസി ഭരിക്കും

ss

ലോകേഷ് കനകരാജ് നായകനായി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി ഓണക്കാലത്തും റിലീസ് കേന്ദ്രങ്ങളിൽ തുടരും എന്ന് സൂചന. റിലീസ് ചെയ്ത് ആറാം ദിനത്തിൽ 60 കോടിയിലേക്ക് ആഗോള കളക്ഷൻ എത്തി. റിലീസ് നാളിൽ ജെൻ സീകളുടെ തള്ളിക്കയറ്റമായിരുന്നെങ്കിൽ ഇപ്പോൾ കുടുംബ പ്രേക്ഷകരാണ് ഏറ്റെടുക്കുന്നത്. ലോകേഷ് കനകരാജിന്റെ അഭിനയ അരങ്ങേറ്റം വൻ വിജയം തന്നെ കൈവരിച്ചു.

പഞ്ചാബി സുന്ദരി വാമിഖ ഗബ്ബി നായികയായി ഗംഭീര പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്. സഞ്ജന കൃഷ്ണമൂർത്തിയുടെ പാർവതിയും ശ്രദ്ധ നേടി. ആടുകളം നരേനും കസ്തൂരി രാജയും മലയാള താരം പ്രണവ് ടിയോഫിനും മറ്റു സഹതാരങ്ങളും മികച്ചുനിന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ ആണ് ആക്ഷൻ ത്രില്ലർ ഒരുക്കിയത്. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിലും കർണാടകത്തിലും വിതരണം. ഡ്രീം ബിംഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പി.ആർ.ഒ : ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DC, LOKESH KANAKARAJ, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY