SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.04 AM IST

തിയേറ്ററിൽ വൻ വിജയം തീർത്ത ജിഗർതണ്ട  ഡബിൾ  എക്സ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്

READ ENGLISH VERSION
jigarthanda

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് അടുത്തിടെ തീയേറ്ററിൽ വൻ വിജയമായ ചിത്രമാണ് ജിഗർതണ്ട ഡബിൾ എക്സ്. രാഘവ ലോറൻസും എസ് ജെ സൂര്യയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ജിഗർതണ്ട ഡബിൾ എക്സ് ഒടിടി റിലീസ് ആകുമെന്നാണ് വിവരം.

2023 ഡിസംബർ എട്ടിന് നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ബോബി സിംഹ, സിദ്ധാർത്ഥ്, ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2014ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർതണ്ട ഡബിൾ എക്സ്. ചിത്രത്തിൽ നിമിഷ സജയനും ഷെെൻ ടോം ചാക്കോയും പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു.

സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തികേയൻ സന്താനും എസ് കതിരേശനും ചേർന്ന് നിർമ്മിച്ച ജിഗർതണ്ട ദീപാവലി റിലീസായി നവംബർ 10നാണ് റിലീസ് ചെയ്തത്. സംഗീതം ഒരുക്കിയത് സന്തോഷ് നാരായണനാണ്. ചിത്രം കേരളത്തിലും വൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIGARTHANDA, OTT RELEASE DATE, OTT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY