
കോട്ടയം: 'വണ്ടറടിച്ചു... ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ഈശ്വരാനുഗ്രഹം..!
മികച്ച പിന്നണി ഗായികയ്ക്കുള്ള 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹയായ വൈക്കം വിജയലക്ഷ്മി ഏറെ ആകാംക്ഷയോടെയാണ് പ്രതികരിച്ചത്.
ജിതിൻ ലാൽ സംവിധാനം ചെയ്ത 'അജയന്റെ രണ്ടാം മോഷണം (എ.ആർ.എം)' എന്ന ചിത്രത്തിലെ 'അങ്ങ് വാനകോണിൽ' എന്ന ഗാനമാണ് പുരസ്കാരം നേടിക്കൊടുത്തത്. സംഗീതമൊരുക്കിയത് ദിബു നൈനാൻ തോമസും, വരികളെഴുതിയത് മനു മഞ്ജിത്തുമാണ്. പുരസ്‌കാര വാർത്ത അറിഞ്ഞനിമിഷം റെക്കോർഡിംഗ് സമയത്തെ ഓർമ്മകളാണ് മനസിലേക്ക് എത്തിയതെന്ന് വിജയലക്ഷ്മി പറഞ്ഞു. 'മുത്തശ്ശി കൊച്ചുമകന് കഥ പറഞ്ഞുകൊടുക്കുന്ന ഭാവം മനസിൽ കണ്ടുകൊണ്ടാണ് ഗാനം ആലപിച്ചത്. ആ നിമിഷങ്ങൾ ഇപ്പോൾ മനസിലേക്ക് ഒഴുകിയെത്തുകയാണ്. ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന പ്രതീക്ഷ കഴിഞ്ഞ വർഷം പലരും പങ്കുവെച്ചിരുന്നു. 'ഈ വർഷം തീർച്ചയായും ലഭിക്കും' എന്ന് സംഗീതസംവിധായകൻ ദിബു നൈനാൻ തോമസ് ആത്മവിശ്വാസം പകർന്നിരുന്നെങ്കിലും കിട്ടുമെന്ന് കരുതിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |