SignIn
Kerala Kaumudi Online
Sunday, 19 July 2026 4.40 AM IST

അബിഷൻ ജീവിന്തന്റെ അച്ഛനായി ശിവരാജ് കുമാർ

a


വിത്ത് ലൗവിന്റെ വിജയത്തിനുശേഷം അബിഷൻ ജീവിന്ത് നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ അച്ഛൻ വേഷത്തിൽ കന്നട സൂപ്പർ താരം ശിവരാജ് കുമാർ. അച്ഛൻ മകൻ ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. തെലുങ്ക് താരം ശിവാനി നഗരം ആണ് നായിക. ലിറ്റിൽ ഹാർട്സ് എന്ന ബ്ളോക് ബസ്റ്റർ തെലുങ്ക് ചിത്രത്തിൽ ശിവാനി ആയിരുന്നു നായിക.

ബിഗ് ബോസ് ഫെയിം ഗാന വിർനാദ്, സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രഗദീഷ് പ്രഭു ഛായാഗ്രഹണം നിർവഹിക്കുന്നു. നവാഗതനായ ഗൗതം ശിവരാമൻ ആണ് സംവിധാനം. ടൂറിസ്റ്റ് ഫാമിലി എന്ന ബ്ളോക് ബസ്റ്റർ ചിത്രം സംവിധാനം ചെയ്താണ് അബിഷൻ ജീവിന്ത് തമിഴകത്ത് ചുവടുറപ്പിക്കുന്നത്. വിത്ത് ലൗ എന്ന റൊമാന്റിക് ചിത്രത്തിൽ അനശ്വര രാജന്റെ നായകനായി എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA