SignIn
Kerala Kaumudi Online
Sunday, 19 July 2026 4.40 AM IST

സംവിധാനം: കൃതിക ഉദയനിധി; വിജയ് സേതുപതി ചിത്രത്തിൽ റിയ ഷിബു

a

വിജയ് സേതുപതി നായകനായി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാള താരം റിയ ഷിബുവും . ചിയാൻ 63ലും റിയ ഷിബു അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെയാണ് റിയയുടെ തമിഴ് അരങ്ങേറ്റം. സർവ്വം മായയുടെ ബ്ലോക് ബസ്റ്റർ വിജയം റിയയ്ക്ക് ഏറെ ആരാധകരെ നേടി കൊടുത്തു. ചെന്നൈയിൽ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായ വിജയ് സേതുപതി- കൃതിക ഉദയനിധി ചിത്രത്തിൽ വൈഷ്ണവി ചൈതന്യ ആയിരിക്കും നായിക എന്നാണ് വിവരം.തെലുങ്ക് താരം ആയ വൈഷ്ണവി ചൈതന്യ അജിത് ചിത്രം വലിമൈയിലൂടെയാണ് തമിഴിൽ എത്തുന്നത്. മനോജ് പരമ ഹംസ ഛായാഗ്രഹണം നിർവഹിക്കുന്നു. ജി.വി. പ്രകാശ് കുമാർ ആണ് ഇൗണം . റൈസ് ഇൗസ്റ്റ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ആണ് നിർമ്മാണം. ഇതാദ്യമായാണ് വിജയ് സേതുപതിയും കൃതിക ഉദയനിധിയും ഒരുമിക്കുന്നത്. അതേസമയം വിജയ് സേതുപതി നായകനായി ത്യാഗരാജൻ കുമാര രാജ സംവിധാനം ചെയ്യുന്ന പോക്കറ്റ് നോവൽ പൂർത്തിയാകുന്നു. മാളവിക മോഹനൻ ആണ് നായിക. രാജ് ബി. ഷെട്ടി, കിഷോർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇളയരാജ സംഗീതം ഒരുക്കുന്നു. നീരവ് ഷാ ആണ് ഛായാഗ്രഹണം. മിഷ്കിൻ സംവിധാനം ചെയ്യുന്ന ട്രെയിൻ, പുരി ജഗനാഥ് ചിത്രം സ്ളം ഡോഗ് 33 ടെമ്പിൾ റോഡ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന വിജയ് സേതുപതി ചിത്രങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA