SignIn
Kerala Kaumudi Online
Thursday, 15 October 2026 4.34 AM IST

ഇതും ഹിറ്റാണ്; ഷൂട്ടിംഗിനിടയിലെ രസക്കാഴ്ചകൾ കോർത്തിണക്കി 'പ്രേമലു' മേക്കിംഗ് വീഡിയോ

READ ENGLISH VERSION
premalu

മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ​ഗംഭീര വിജയം സൃഷ്ടിച്ച ചിത്രമാണ് പ്രേമലു. നസ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. പ്രേമലുവിന് രണ്ടാം ഭാഗമായി പ്രേമലു 2 വരുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ പ്രേമലുവിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയെ പോലെ തന്നെ രസകരമായ അനുഭവമാണ് മേക്കിംഗ് വീഡിയോയും പ്രേക്ഷകർക്ക് നൽകുന്നത്. നസ്ലിൻ ഉൾപ്പെടെയുള്ള താരങ്ങൾ സിനിമയിൽ അഭിനയിച്ച രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ . ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാ​ഗത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം സംവിധായകൻ നടത്തിയത്. ഭാ​വന സ്റ്റുഡിയോസിന്റെ ഏഴാമത് നിർമാണസംരംഭമായ പ്രേമലു 2 അടുത്ത വർഷം റിലീസ് ചെയ്യും.

രണ്ടാം ഭാ​ഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.നസ്‍ലിന്റെ സച്ചിൻ എന്ന കഥാപാത്രവും മമിത ബൈജുവിന്റെ റീനുവും തമ്മിൽ പ്രണയത്തിലാവുകയും സച്ചിൻ യു.കെയിലേക്ക് പോവുന്നതോടെയുമാണ് പ്രേമലു അവസാനിക്കുന്നത്. തുടർന്ന് അവരുടെ ജീവിതം എങ്ങോട്ട് പോകും? അതിനുള്ള രസകരമായ ഉത്തരമായിരിക്കും പ്രേമലു 2.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PREMALU MAKING VIDEO, PREMALU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY