
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം തൃശൂരിൽ പൂജ ചടങ്ങോടെ തുടക്കമായി. നടൻ ടി.ജി. രവി ഭദ്രദീപം തെളിച്ചു. എസ്.എസ്.എസ്. ഫിലിം കമ്പനിയുടെ ബാനറിൽ സുധീർ അമ്മാനത്ത്, ഷാജു സിയോൺ എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം വിദ്യാധരന്റെ സംഗീതത്തിൽ പിറവിയെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കെ.കെ. നിഷാദാണ് ഗാനം ആലപിക്കുന്നത്. സംഗീത സംവിധായകൻ വിദ്യാധരൻ , നടൻ ജയരാജ് വാര്യർ, ഗായകൻ കെ.കെ. നിഷാദ്,നായിക അഥീന സുനിൽ തുടങ്ങി സിനിമാ-രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. തിരക്കഥ-എസ്. ശ്രീകുമാർ,പി. രഘുനാഥ്, പ്രൊഡക്ഷൻ കൺട്രോളർ-മുരളി ഗുരുവായൂർ, പി .ആർ. ഒ എ. എസ്. ദിനേശ്,മനു ശിവൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |