
തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയുടെ ബ്ലോക്ക് ബ്ലസ്റ്റർ വിജയം നേടിയ അഖണ്ഡയുടെ 3ാം ഭാഗം ഉടൻ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സംവിധായകൻ ബോയപതി ശ്രീനു. കരുത്തനായ അഘോരി സന്യാസിയായി ബാലകൃഷ്ണ എത്തുന്നതാണ് അഖണ്ഡ ഫ്രാഞ്ചെസിയുടെ പ്രത്യേകത. പഞ്ച് ഡയലോഗും എസ്.തമന്റെ പശ്ചാത്തലസംഗീതവും എല്ലാം അഖണ്ഡ ഫ്രാഞ്ചെസിയുടെ പ്രത്യേകതയാണ്.
ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആയിരുന്നു അഖണ്ഡ 2 പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം നവംബർ 5 നായിരുന്നു അഖണ്ഡ 2 : താണ്ഡവം റിലീസ് ചെയ്തത്. ബോയപതി ശ്രീനു, നന്ദമുരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം ആണ് അഖണ്ഡ 3. രണ്ടാം ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. രണ്ടാം ഭാഗത്തിൽ മലയാള താരം സംയുക്തയായിരുന്നു നായിക. റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |