SignIn
Kerala Kaumudi Online
Friday, 12 June 2026 9.29 PM IST

ഇന്ദ്രൻസിനെ കളിയാക്കുന്നവർ അദ്ദേഹത്തിന് വേറൊരു മുഖം കൂടിയുണ്ടെന്ന് മറക്കരുത് : രാജസേനൻ

READ ENGLISH VERSION
indrans-

കോസ്റ്റ്യൂമറായി സിനിമയിൽ എത്തി ചെറുചെറു വേഷങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായ നടൻ ഇന്ദ്രൻസ് ഇന്ന് മലയാളത്തിലും തമിഴിലും ശ്രദ്ധേയനാണ്. കോമഡി വേഷങ്ങളിൽ നിന്ന് കാരക്ടർ വേഷങ്ങളിലേക്കുള്ള മാറ്റം സൂര്യയുടെ കറുപ്പിലാണ് ഒടുവിൽ എത്തിനിൽക്കുന്നത്. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും ഇന്ദ്രൻസിന് അധികമാരും അറിയാത്ത മറ്റൊരു മുഖം കൂടി ഉണ്ടെന്ന് പറയുകയാണ് സംവിധായകൻ രാജസേനൻ.

കടിഞ്ഞൂൽ കല്യാണം സിനിമ മുതൽ ഇന്ദ്രൻസിനെ പരിചയമുണ്ടെന്ന് രാജസേനൻ പറയുന്നു. ആ സമയത്ത് കോസ്റ്റ്യൂം ബോക്സിന്റെ പുറത്ത് ഊണും കഴിഞ്ഞ് വന്ന് എസ് പോലെ കിടന്നുറങ്ങുന്ന ഇന്ദ്രന് ഇന്നും മാറ്റമില്ലെന്ന് രാജസേനൻ പറഞ്ഞു. അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടി,​ സ്റ്റേറ്റ് അവാർഡുകൾ വാരിക്കൂട്ടി,​ഇന്ദ്രൻസിന്റെ വിനയത്തെ കളിയാക്കുന്നവർക്ക് അദ്ദേഹത്തിന്റെ വേറൊരു മുഖം അറിഞ്ഞു കൂടാ. ദേഷ്യം വന്നാൽ നന്നായിട്ട് ഫയർ ചെയ്യുന്ന ആളാണ്. അയാളെ ഇട്ട് ചൊറിഞ്ഞു കഴിഞ്ഞാൽ ഭയങ്കരമായിട്ട് ദേഷ്യം നരും. അപ്പോൾ തന്നെ മനസിലാകും. ആ വിനയം സത്യസന്ധമാണ് എന്നും രാജസേനൻ ചൂണ്ടിക്കാട്ടി,​

പരസ്പരം ബഹുമാനം ഇല്ലാതെ സംസാരിക്കാൻ പറ്റില്ല. പ്രതികരിക്കും. അതപ്പോൾ ആരായാലും അതൊക്കെ കൊണ്ടാണ് ഇന്ദ്രൻസിനെ എനിക്ക് ഏറെ ഇഷ്ടം. സത്യസന്ധമായിട്ട് ചിന്തിക്കുന്ന,​ പെരുമാറുന്ന ജീവിക്കുന്ന ഒരാളാണ്. അദ്ദേഹത്തെ ദൈവം നന്നായി കടാക്ഷിക്കുന്നുണ്ട്. എന്നാൽ ഇന്ദ്രൻ വലിയ ദൈവ വിശ്വാസിയാണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ അല്ല,​ പുള്ളി കുമ്പിട്ട് തൊഴുന്നതൊന്നും ഞാനിതു വരെ കണ്ടിട്ടില്ല എന്നും രാജസേനൻ വ്യക്തമാക്കി.

കൊട്ടാരം വീട്ടിൽ അപ്പൂട്ടനിൽ ആശുപത്രി പൂട്ടി ജയറാമിന്റെ കൈയിൽ കീ കൊടുക്കുന്നൊരു സീനുണ്ട്. പുള്ളി മാത്രമേ ഫസ്റ്റ് ഷോട്ടിലുള്ളൂ. അത് കണ്ട് അവിടെ നിന്ന ഞങ്ങളുടെ കണ്ണ് നിറഞ്ഞു. അന്ന് കോമഡി മാത്രം ചെയ്തിരുന്ന ഇന്ദ്രനാണ്. അന്നേ ഞങ്ങൾ പ്രതീക്ഷിച്ചതാണ്. പക്ഷേ ഇത്രയും ഉയരങ്ങളിലേക്ക് പോകുമെന്ന് സത്യത്തിൽ കരുതിയില്ല എന്നും രാജസേനൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJASENAN, INDRANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY