SignIn
Kerala Kaumudi Online
Saturday, 15 August 2026 8.03 AM IST

14 വർഷത്തിനുശേഷം ഖുശ്ബു മലയാളത്തിൽ

ss
ഖുശ്ബു

14 വർഷത്തിനുശേഷം തമിഴ് ചലച്ചിത്ര താരം ഖുശ്ബു മലയാളത്തിൽ . സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മടങ്ങിവരവ്. 1991ൽ മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്‌ത അങ്കിൾബണ്ണിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. ദിലീപ് - നാദിർഷ - ഇന്ദ്രൻസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാനത്തെ കൊട്ടാരത്തിലൂടെ മലയാളത്തിലും ശ്രദ്ധനേടി.

ചന്ദ്രോത്സവം, കൈയൊപ്പ്, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. 2012ൽ ദിലീപ് ചിത്രം മിസ്റ്റർ മരുമകനിൽ ആണ് ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത്. തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ട ഖുശ്‌ബു നിർമ്മാണരംഗത്തും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

ഖുശ‌്‌ബുവിന്റെ മകൾ അവന്തിക സുന്ദർ നായികയായി അരങ്ങേറ്റം കുറിക്കുന്നത് ആരംഭം എന്ന മലയാള ചിത്രത്തിലൂടെയാണ്. തെന്നിന്ത്യൻ താരം സരിത ആണ് അവന്തികയോടൊപ്പം മറ്റൊരു താരം.അതേസമയം സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എം.എ നിഷാദ്,​ ഷഹീൻ സിദ്ദിഖ്,മഞ്ജു സുഭാഷ് തുടങ്ങി നീണ്ട താരനിരയുണ്ട്. ചിത്രീകരണത്തിനിടെ എം.എ നിഷാദിന് പരിക്കേറ്റിരുന്നു.

ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറിൽ ആണ് നിർമ്മാണം.

English Summary

Tamil film star Khushbu is making a comeback to Malayalam cinema after 14 years, playing the main role in Saadat Zainuddin's upcoming film. Her last appearance was in 2012. Additionally, her daughter Avantika Sundar is debuting as a heroine in the Malayalam film "Aarambham."

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHUSHBU, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY