SignIn
Kerala Kaumudi Online
Saturday, 15 August 2026 8.03 AM IST

രജനിയുടെ ധർമൻ വീണ്ടും ചെന്നൈയിൽ

ss

രജനികാന്ത് ചിത്രം ധർമൻ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചു. രജനികാന്ത് പങ്കെടുക്കുന്ന മാസ് ഗാനരംഗം ഉടൻ ചിത്രീകരിക്കാനാണ് സംവിധായകൻ അശ്വത് മാരിമുത്തുവിന്റെ തീരുമാനം. ജയിലർ 2വിന്റെ ഡബ്ബിംഗ് ജോലികൾ അടുത്ത ആഴ്ചയോടെ രജനികാന്ത് പൂർത്തിയാക്കും.ഈ മാസം അവസാനത്തോടെ ജയിലർ 2 പ്രൊമോഷൻ ആരംഭിക്കാനാണ് തീരുമാനം. സിമ്രാൻ, റാഷി ഖന്ന എന്നിവർ നായികമാരാവുന്ന ധർമനിൽ നിർണായക വേഷത്തിൽ ആണ് രുക്‌മിണി വസന്ത് എത്തുന്നത്. ചിത്രത്തിൽ യോഗിബാബു ആണ് മറ്റൊരു പ്രധാന താരം.

ഇതാദ്യമായാണ് രജനികാന്ത് ചിത്രത്തിൽ രുക്മിണി വസന്ത് ഭാഗമാകുന്നത്. രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ ആണ് നിർമ്മാണം. രജനികാന്ത് ഡോക്ടറുടെ വേഷത്തിൽ എത്തുന്ന ചിത്രം അടുത്ത പൊങ്കലിന് റിലീസ് ചെയ്യും. രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മുവീസും ചേർന്നാണ് നിർമ്മാണം. അതേസമയം നവരാത്രി പ്രമാണിച്ച് രജനികാന്ത് ചിത്രം ജയിലർ 2 ഒക്ടോബർ 15 ന് റിലീസ് ചെയ്യും.

കലാനിധി മാരന്റെ സൺ പിക്ചേഴസ് നിർമ്മിച്ച് നെൽസൺ ദിലീപ് കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ജയിലർ 2 ൽ ഋത്വിക്ക് റോഷൻ, ശിവരാജ്കുമാർ, മോഹൻലാൽ,​ വിജയ് സേതുപതി,മിഥുൻ ചക്രവർത്തി, എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമൂട്, മിർണ, അന്ന രാജൻ തുടങ്ങി നീണ്ട താരനിരയുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.ജയിലറിന്റെ ബ്ലോക് ബസ്റ്റർ വിജയം ജയിലർ 2 നേടുമെന്നാണ് തമിഴകത്തിന്റെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJANIKANTH, TAMIL MOVIE, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY